കള്ളപ്പണത്തില്‍ കുടുങ്ങി അമിത് ഷാ !! 500 കോടിയുടെ കള്ളപ്പണം ഒളിപ്പിച്ചു ??
കള്ളപ്പണത്തില്‍ കുരുങ്ങി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. അമിത് ഷാ ഡയറക്ടറായുള്ള ബാങ്കില്‍ 500 കോടിയുടെ കള്ളപ്പണ നിക്ഷേപമുള്ളതായി റിപ്പോര്‍ട്ടുകള്‍.
അഹമ്മദാബാദ് : രാജ്യത്തെ കള്ളപ്പണം മുഴുവന്‍ ഇല്ലാതാക്കാന്‍ എന്നു പറഞ്ഞ് കൊണ്ടുവന്ന നോട്ട് നിരോധനത്തെ പുകഴ്ത്താന്‍ വാക്കുകളില്ലാതെ വിഷമിക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി മോദിഭക്തര്‍. എന്നാല്‍ കള്ളപ്പണം പിടികൂടിയതുമായും വെളുപ്പിച്ചതുമായി വരുന്ന വാര്‍ത്തകളിലെല്ലാം ബി ജെ പിക്കാര്‍ തന്നെ കുടുങ്ങുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ പണി കിട്ടിയിരിക്കുന്നത് ബി ജെ പി ദേശീയ അധ്യക്ഷന് തന്നെയാണ് .
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കില്‍ 500 കോടിയുടെ കള്ളപ്പണമുള്ളതായി സൂചന. വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നുവെന്ന സംശയത്തെത്തുടര്‍ന്ന് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി.
പരിശോധനയില്‍ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച രേഖകള്‍ ആദായി നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. നോട്ട് അസാധുവാക്കിയ തീരുമാനം വന്ന ഉടനാണ് ബാങ്കില്‍ വന്‍തോതില്‍ പണം നിക്ഷേപിക്കപ്പെട്ടത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള മോദിയുടെ പ്രഖ്യാപനം വന്ന് മൂന്ന് ദിവസത്തിനകം കോടികളാണ് ഈ ബാങ്കിലേക്ക് ഒഴുകിയത്. 500 കോടി രൂപയാണ് ഈ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്.

190 ശാഖകളാണ് ഈ ബാങ്കിന് ഉള്ളത്. ബാങ്കിന്റെ ആശ്രാമം റോഡിലെ ശാഖയിലാണ് കള്ളപ്പണം നിക്ഷേപിക്കപ്പെട്ടതായി ആദായനികുതി വകുപ്പിന് വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്.

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ പരിശോധന. ബാങ്കിലെ സി സി ടി വി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധനയുടെ ഭാഗമായി ശേഖരിച്ചു. കള്ളപ്പണം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമിത് ഷാ ഡയറക്ടര്‍ ആയിട്ടുള്ള ബോര്‍ഡാ്ണ് ബാങ്കിന്റെ ഭരണ സമിതി. ബി പി പി അധ്യക്ഷന്‍ അടക്കം ബാങ്കിന് 9 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുണ്ട്. അമിത് ഷാ അറിയാതെ ഇത്രയും വലിയ പണമിടപാട് ബാങ്കില്‍ എങ്ങനെ നടക്കുമെന്നാണ് ചോദ്യങ്ങളുയരുന്നത്.

ഈ സഹകരണ ബാങ്കിലെ ഇടപാടുകാരില്‍ ഭൂരിപക്ഷവും സാധാരണക്കാരായ കച്ചവടക്കാരും കര്‍ഷകരുമാണ്. അങ്ങനെയിരിക്കെ ഇത്രയധികം പണം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ നിക്ഷേപമായി എത്തി എ്ന്നതു തന്നെ കള്ളപ്പണമെന്ന സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഈ വര്‍ഷം അവസാനിക്കുന്നതോടെ രാജ്യത്ത് കള്ളപ്പണം ഉണ്ടാവില്ലെന്ന് പ്രഖ്യാപനം നടത്തിയിരുന്നു ബി ജെ പി അധ്യക്ഷന്‍. രാജ്യം കള്ളപ്പണ മുക്തമാകുമെന്ന് വീമ്പ് പറഞ്ഞ അമിത് ഷാ തന്നെ വെട്ടിലാവുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായ സമയത്ത് ഗുജറാത്തിലെ സഹകരണ ബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നുവെന്നത് നേരത്തെ തന്നെ പുറത്ത് വന്ന വാര്‍ത്തയാണ്. സംസ്ഥാനത്തെ 18 സഹകരണ ബാങ്കുകളിലും ആയിരത്തില്‍ അധികം ശാഖകളിലുമായി കോടികളാണ് നിക്ഷേപമായി ഒഴുകിയത്.












Click it and Unblock the Notifications