Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാന ഉദ്യോ​ഗസ്ഥന് 100 കോടിയിലധികം ആസ്തി; 60 ആഡംബര വാച്ചുകളും ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു

ഹൈദരാബാ​ദ്: തെലങ്കാനയിലെ ഉന്നത ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ റെയ്ഡ്. ഇയാളുടെ വീട്ടിൽ നിന്നും ഓഫീസുകളിൽ നിന്നും 100 കോടി രൂപയിലേറെ മൂല്യമുള്ള സ്വത്ത് വകകൾ അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി. തെലങ്കാന സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെ​ഗുലേറ്ററി അതോറിറ്റ് സെക്രട്ടറിയും ഹൈദരാബാദ് മെട്രോ പൊളിറ്റൻ ഡെവലപ്പ്മെന്റ് അതോറിറ്റി മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വസതയിൽ നിന്നും ഓഫീസുകളിൽ നിന്നുമാണ് അനധികൃത സ്വത്ത് കണ്ടെത്തിയത്.

നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് പെർമിറ്റ് നൽകുന്നതിനായി ബാലകൃഷ്ണ കോടികൾ സാമ്പാദിച്ചതായാണ് എ സി ബി യുടെ പ്രാഥമിക കണ്ടെത്തൽ. ഇയാൾ വെളുപ്പെടുത്തിയ വരുമാന സ്രോതസ്സുകൾക്ക് അപ്പുറം സ്വത്ത് സാമ്പാദിച്ചെന്നാണ് പറയുന്നത്. ബാലകൃഷ്ണയുടെ ബന്ധുക്കളുടെ ബന്ധുക്കളുടെ വീടുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

raid

ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച തിരച്ചൽ 20 സ്ഥലങ്ങളിൽ വ്യാപിച്ചു. നാളെ വരെ റെയ്ഡ് നീളുമെന്നാണ് കരുതുന്നത്. എ സി ബി സംഘങ്ങൾ എച്ച് എം ഡി എയുടെയും റെറയുടേയും ഓഫീസുകളിൽ പരിശോധന നടത്തി. ബാലകൃഷ്ണയുടെ വീട്ടിലും അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് പ്രധാന സ്ഥലങ്ങളിലും റെയ്ഡ് നടത്തി.

തന്റെ ഔദ്യോ​ഗിക പദവി മുതലെടുത്ത് വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്ന് സംശയിക്കുന്ന ബാലകൃഷ്ണയ്ക്കെതിരെ കണക്കിൽ പെടാത്ത സ്വത്തുക്കൾ സാമ്പാദിച്ച പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണം, ഫ്ലാറ്റുകൾ, ബാങ്ക് നിക്ഷേപങ്ങൾ, ബിനാമി നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെ 100 കോടിയിൽ അധികം മൂല്യമുള്ള സ്വത്തുക്കൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

40 ലക്ഷം രൂപയും രണ്ട് കിലോ ​ഗ്രാം സ്വർണാ ഭരണങ്ങളും 60 ഹൈ എൻഡ് റിസ്റ്റ് വാച്ചുകളും സ്വത്ത് രേഖകളും ബാങ്ക് നിക്ഷേപങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ, 14 ഫോണുകൾ, 10 ലാപ്ടോപ്പുകളും നിരവധി ഇലക്ട്രോണിക് ഉപകരങ്ങൾ എന്നിവ കണ്ടുകെട്ടിയിട്ടുണ്ട്. എ സി ബി ഇപ്പോൾ ബാല കൃഷ്ണയുടെ ബാങ്ക് ലോക്കറുകളും മറ്റ് വെളിപ്പെടുത്താത്ത സ്വത്തുകളും പരിശോധിക്കുകയാണ്. നാളെ വരെ പരിശോധന തുടരും എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+