കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 13 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു; പണം പിടിച്ചെടുത്തത് രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകളില്‍ നിന്ന്

Google Oneindia Malayalam News

ദില്ലി: നഗരത്തിലെ 13 ഇടങ്ങളിലും ഹരിയാനയിലും ഹിമാചല്‍ പ്രദേശിലുമായി നടത്തിയ റെയ്ഡുകളില്‍ 200 കോടിയിലധികം രൂപയുടെ വിദേശ ആസ്തിയും 30 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. 'പതിറ്റാണ്ടുകളായി അയല്‍ സംസ്ഥാനങ്ങളില്‍ കാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരും ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭാരവാഹികളുമായ ആളുകളുടെ നിയന്ത്രണത്തിലുള്ള ഈ സംഘം കഴിഞ്ഞ കുറേ കാലമായി വലിയ അളവില്‍ വെളിപ്പെടുത്താത്ത വരുമാനം ഉണ്ടാക്കുന്നു,'' സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ രാഷ്ട്രീയക്കാരുടെ പേരുകള്‍ വെളിപ്പെടുത്താതെ പറഞ്ഞു.

<strong>രാഖിയുടെ കൊലപാതകം; കാണാതായവരുടെ കൂട്ടത്തിൽ എഴുതി തള്ളേണ്ടിയിരുന്നത്, ചുരുളഴിച്ചത് ഈ സംഭവം...</strong>രാഖിയുടെ കൊലപാതകം; കാണാതായവരുടെ കൂട്ടത്തിൽ എഴുതി തള്ളേണ്ടിയിരുന്നത്, ചുരുളഴിച്ചത് ഈ സംഭവം...

ജൂലൈ 23 ന് നടത്തിയ തിരച്ചിലില്‍ സ്ഥാവര സ്വത്തവകാശ ഇടപാടുകളിലും നിര്‍മ്മാണത്തിലും ''വന്‍ തുകയുടെ വെളിപ്പെടുത്താത്ത പണമിടപാടിന്റെ'' തെളിവുകള്‍ കണ്ടെത്തിയതായും പ്രസ്താവനയില്‍ പറയുന്നു. ''വിവിധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയില്‍ സൃഷ്ടിക്കുന്ന കള്ളപ്പണം വിദേശ ട്രസ്റ്റുകളുടെ / നികുതി താവളങ്ങളില്‍ സ്ഥിതിചെയ്യുന്ന കമ്പനികളുടെ പേരിലുള്ള ആഡംബര സ്വത്തുക്കളുടെ രൂപത്തില്‍ വിദേശത്ത് സൂക്ഷിച്ചിരിക്കുന്നതായും പ്രസ്താവനയിലുണ്ട്.

Money

ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, പനാമ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സ്ഥിതിചെയ്യുന്ന സങ്കീര്‍ണ്ണമായ മള്‍ട്ടി-ലേയേര്‍ഡ് ഘടനകള്‍ക്ക് കീഴില്‍ പ്രധാന വ്യക്തികളുടെ അത്തരം വിദേശ കൈവശങ്ങള്‍ പതിറ്റാണ്ടുകളായി മറഞ്ഞിരിക്കുന്നു. ഈ ഘടനകളില്‍ ഭൂഖണ്ഡങ്ങളിലുട നീളമുള്ള വിവിധ ഫ്രണ്ട് മെഷീനുകളും കോര്‍പ്പറേഷനുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാള്‍ കരീബിയന്‍ ദ്വീപിന്റെ പൗരത്വം നേടാന്‍ ശ്രമിച്ചതായും അന്വേഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്.

സിബിഡിടി പ്രസ്താവന പ്രകാരം കണ്ടെത്തിയ വിവരങ്ങള്‍ പുറത്തു വരുന്നതോടെ വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ 2015 ലെ കള്ളപ്പണ നിയമപ്രകാരവും 1961 ലെ ആദായനികുതി നിയമപ്രകാരവും കേസെടുക്കുന്നത് കടുത്ത ക്രിമിനല്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

English summary
Raids across 13 premises detect black money in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X