കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുറി നിറയെ സ്വര്‍ണ്ണവും വെള്ളിയും; ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ സമ്പാദിച്ചത് കേട്ടാല്‍ ഞെട്ടും

  • By അക്ഷയ്‌
Google Oneindia Malayalam News

ഹൈദരാബാദ്: ട്രാന്‍സ്‌പോര്‍ട്ട ജീവനക്കാരന്റെ ആസ്തി കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി. ആന്ധ്യാപ്രദേശുകാരനായ പൂര്‍ണചന്ദ്ര റാവുവിന്റെ വീട്ടിലെ റെയ്ഡിലാണ് ഉദ്യോഗസ്ഥര്‍ ഞെട്ടി തരിച്ച് പോയത്. 34 വര്‍ഷമായി ആന്ധ്രാപ്രദേശില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജീവനക്കാരനാണ് പൂര്‍ണചന്ദ്ര റാവു. 1981ല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായാണ് അദ്ദേഹം സര്‍വ്വീസില്‍ പ്രവേശിച്ചത്.

ഇദ്ദേഹത്തിന്റെ ആസ്തി തിട്ടപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥര്‍ അളവറ്റ സമ്പത്തു കണ്ട് റെയ്ഡ് ആരംഭിച്ചപ്പോള്‍ത്തന്നെ ഞെട്ടിത്തരിച്ചുപോകുകയായിരുന്നു. 14 വീടുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. അതില്‍ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഒരു മുറി നിറയെ സ്വര്‍ണ്ണവും വെള്ളിയുമായിരുന്നു.

Gold

തന്റെ ആകെ സ്വത്തിന്റെ മൂല്യം മൂന്നു കോടിയാണെന്നാണ് പൂര്‍ണചന്ദ്ര റാവു പറയുന്നത്. എന്നാല്‍ ഒരു ദിവസത്തെ റെയ്ഡില്‍ മാത്രം 25 കോടിയില്‍ കുറയാത്ത സ്വത്ത് കണ്ടെത്തിയതായി അന്വേഷ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. അറുപത് കിലോ വെള്ളി, ഒരു കിലോ സ്വര്‍ണം 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാളുടെ കണക്കറ്റ സ്വത്തിനെക്കുറിച്ചുള്ള സൂചന അധികൃതര്‍ക്കു ലഭിക്കുന്നത്. വരുമാനത്തില്‍ കവിഞ്ഞ സ്വത്തുക്കള്‍ കരസ്ഥമാക്കിയതിന്റെ പേരില്‍ ആന്റി കറപ്ഷന്‍ വിഭാഗം പൂര്‍ണചന്ദ്ര റാവുവിനെതിരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈദരാബാദ്, വിജയവാഡ, ഗുണ്ടൂര്‍, വിനുകോണ്ട തുടങ്ങിയ സ്ഥലങ്ങലിലായാണ് ഇയാള്‍ക്ക് വീടുകളും ഫ്‌ലാറ്റുകളുമുള്ളത്. ധന്യമില്ലുകള്‍ അടക്കമുള്ള മറ്റ് വസ്തുക്കളും ഇദ്ദേഹത്തിന് പലയിടങ്ങളിലായുണ്ട്.

English summary
At least 14 homes, a room full of silver items weighing 60 kg, 1 kg of gold articles and Rs. 20 lakh in cash - this was what a Road Transport Authority employee in Andhra Pradesh's Guntur has apparently amassed within 34 years of service. The Anti-Corruption Bureau officials, who raided only one of his houses on Monday, said there may be more.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X