കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയുടെ മകനും പാര്‍ലിമെന്റിലെത്തി

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: നെഹ്‌റു ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറക്കാരനും പ്രിയങ്ക ഗാന്ധിയുടെ മകനുമായ റെയ്ഹാനും ഇന്ത്യന്‍ പാര്‍ലിമെന്റിലെത്തി. പതിമൂന്നുകാരനായ റെയ്ഹാന്‍ പാര്‍ലിമെന്റ് നടപടികള്‍ വീക്ഷിക്കാനായി വിസിറ്റേഴ്‌സ് ഗാലറിയിലാണെത്തിയത്. റെയ്ഹാനൊടൊപ്പം രണ്ടു കൂട്ടുകാരുമുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ലിമെന്റ് ചുറ്റി കാണുകയും നടപടികള്‍ വീക്ഷിക്കുകയുമായിരുന്നു റെയ്ഹാന്റെ ഉദ്ദേശം.

ആദ്യമായാണ് റെയ്ഹാന്‍ പാര്‍ലിമെന്റിലെത്തുന്നത്. നെഹ്‌റു കുടുംബത്തിലെ പുതു തലമുറക്കാരന്‍ പാര്‍ലിമെന്റിലെത്തിയ വിവരമറിഞ്ഞ് പത്രക്കാരും റെയ്ഹാനെ പൊതിഞ്ഞു. സ്‌കൂള്‍ പ്രൊജക്റ്റിനായാണോ പാര്‍ലിമെന്റിലെത്തിയതെന്ന ചോദ്യത്തിന് വെറുതെ കാണുക മാത്രമാണ് ഉദ്ദേശമെന്നായിരുന്നു റെയ്ഹാന്റെ മറുപടി. പാര്‍ലിമെന്റ് കാണാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും റെയ്ഹാന്‍ പ്രതികരിച്ചു.

priyanka-gandhi-son

റെയ്ഹാന്‍ വിസിറ്റേഴ്‌സ് ഗ്യാലറിയില്‍ അല്‍പനേരം ചിലവഴിച്ചു. മുത്തശ്ശി സോണിയാ ഗാന്ധിയെ പാര്‍ലിമെന്റിനകത്ത് കണ്ടെങ്കിലും അമ്മാന്‍ രാഹുല്‍ സ്ഥലത്തുണ്ടായിരുന്നില്ല. രാഹുല്‍ അപ്പോള്‍ പുറത്തു പോയിരിക്കുകയായിരുന്നു. ഗ്യാലറിയില്‍ നിന്നും മടങ്ങിയ റെയ്ഹാന്‍ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ഓഫീസും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്.

പ്രിയങ്ക ഗാന്ധിക്കും റോബര്‍ട്ട് വദ്രയ്ക്കും റെയ്ഹാനെ കൂടാതെ മിറായ എന്ന മകള്‍ കൂടിയുണ്ട്. സോണിയയ്ക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി റായ്ബറേലിയിലും അമേത്തിയിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോള്‍ പ്രിയങ്ക മക്കളെയും കൂടെ കൂട്ടിയിരുന്നു. കോണ്‍ഗ്രസിന്റെ പാരമ്പര്യമനുസരിച്ച് ഒരു പക്ഷേ ഭാവിയില്‍ കോണ്‍ഗ്രസിനെ നയിക്കുക റെയ്ഹാനാരിക്കാം.

English summary
Rehan, Priyanka Vadra's Son Visits Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X