കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ തീവണ്ടികളിലും ഇനി സിസിടിവി ക്യാമറ! എവിടെ വയ്ക്കും ക്യാമറകള്‍? സ്വകാര്യതയില്‍ കടന്നുകയറ്റമോ?

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ തീവണ്ടികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും എന്നാണ് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നത്. തീവണ്ടികളിലെ സുരക്ഷയുടെ കാര്യത്തില്‍ ഇത് നിര്‍ണായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

തീവണ്ടികളില്‍ മോഷണവും അക്രമങ്ങളും പതിവ് സംഭവങ്ങള്‍ ആയിക്കൊണ്ടിരിക്കുകയാണ്. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tranin CCTV

രാജ്യത്ത് ഓടുന്ന 11,000 തീവണ്ടികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 12 ലക്ഷം ക്യാമറകളെങ്കിലും വാങ്ങേണ്ടി വരും. ഏതാണ്ട് 3,000 കോടി രൂപയാണ് ഇതിന്റെ ചെലവ് കണക്കാക്കുന്നത്. ഓരോ കോച്ചിലും എട്ട് ക്യാമറകള്‍ വീതം സ്ഥാപിക്കാനാണ് പദ്ധതി. വാതിലുകളുടെ ഭാഗത്തും വശങ്ങളിലും എല്ലാം ക്യാമറ സ്ഥാപിക്കും.

തീവണ്ടികളില്‍ മാത്രമല്ല, രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. 8,500 ല്‍ പരം റെയില്‍വേ സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. സ്റ്റേഷനുകളിലെ എല്ലാ നിര്‍ണായക ഭാഗങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കും.

രണ്ട് വര്‍ഷത്തിനുള്ള പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. നിലവില്‍ 395 റെയില്‍വേ സ്റ്റേഷനുകളിലും 50 തീവണ്ടികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

തീവണ്ടികളില്‍ സിസിടിവി ക്യാമറള്‍ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സ്വകാര്യതയെ ഹനിക്കുമോ എന്ന ചോദ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് എത്രത്തോളും സുരക്ഷിതമാകും എന്നതാണ് ഇവരുടെ സംശയം.

English summary
Union budget: Finance Minister Arun Jaitley announced that All 11,000 trains, 8,500 stations to have CCTV surveillance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X