കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയുടെ ജീവിത ചിത്രം ചിത്രീകരിക്കുന്നതിനായി തീവണ്ടി ബോഗി കത്തിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ ജീവിത ചിത്രത്തിനായി തീവണ്ടി ബോഗി കത്തിച്ചു

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത ഡോക്യു സിനിമയ്ക്കായി ട്രെയിന്‍ ബോഗി കത്തിച്ചത് വിവാദമാവുന്നു. മോക്ക് ഡ്രിൽ പരിപാടികൾക്കായി റെയില്‍വേ ഉപയോഗിച്ചിരുന്ന പഴയ ബോഗിയാണ് വഡോദരയിലെ പ്രതാപ് നഗറിനും ദബോയ് റെയിൽവേ ലൈനിനും ഇടയിലുള്ള ഇടുങ്ങിയ റെയിൽ പാതയിൽ വച്ച് കത്തിച്ചത്.

2002 ഫെബ്രുവരി 27 ന് സബർമതി എക്സ്പ്രെസ്സിൽ 59 ഓളം കർസേവക് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ബോഗി കത്തിച്ചത്. അതേ സമയം ബോഗി കത്തിക്കാനുള്ള അനുമതി നല്‍കിയിട്ടില്ലെന്നാണ് റെയില്‍ വേ വ്യക്തമാക്കുന്നത്. ബോഗി വാടകയ്ക്ക് എടുത്തവര്‍ അത് പഴയത് പോലെ തന്നെ തിരിച്ചേല്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെസ്റ്റേണ്‍ റെയില്‍വേ അറിയിക്കുന്നു.

narendra-modi

ഉമേഷ് ശുക്ല എന്ന വ്യക്തിയാണ് ഇതിന്‍റെ സംവിധാന ചെയ്യുന്ന ഡ്യോക്യുമെന്‍ററി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. അതേ പാര്‍ട്ടിയുടെ അറിവോടെ അല്ല ഡോക്യുമെന്‍ററി നിര്‍മ്മാണം എന്നാണ് പ്രദേശിക ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.

English summary
Rail Coach Set Ablaze To Recreate Godhra Train Burning For Documentary On PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X