കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ റെയിൽവേയുടെ മുഖം മിനുക്കുന്നു, ജീവനക്കാർക്ക് പ്രത്യേകം പരിശീലന ക്ലാസുകൾ നൽകും

ശിപായിമുതല്‍ റെയില്‍വേ ബോര്‍ഡ് അംഗങ്ങള്‍വരെ പങ്കെടുക്കുന്ന കോഴ്‌സുകളാണ് ഉണ്ടാവുക

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകുന്നു. ജീവനക്കാരുടെ തൊഴിൽ കാര്യക്ഷമത വർധിപ്പിക്കാൻ വേണ്ടിയാണിത്. ഇന്ത്യൻ റെയിൽവേയുടെ 13 ലക്ഷത്തോളം വരുന്ന ജീവനക്കാർക്ക് പരിശീലനം നൽകാനാണ് കേന്ദ്ര റെയിൽവെ മന്ത്രാലയം തിരുമാനിച്ചിരിക്കുന്നത് . റെയിൽവേയുടെ പരിശീലന പദ്ധതിയ്ക്ക് പ്രോജക്ട് സാക്ഷം എന്ന് പേരിട്ടിട്ടുണ്ട്. ഈ പദ്ധതി പ്രകാരം എല്ലാ ആഴ്ചയിലും റെയിൽവേ ജീവനക്കാർക്ക് പരിശീലനം നൽകും. ഇതിലൂടെ ജീവനക്കാരുടെ തൊഴിൽ നിലവാരത്തിൽ മറ്റം വരുമെന്നാണ് പ്രതീക്ഷ.

railway

 മ്യാൻമാർ കടൽ തീരത്ത് ബോട്ടും പ്രതീക്ഷിച്ച് ആയിരങ്ങൾ; ദുരിതം വിട്ടൊഴിയാതെ റോഹിങ്ക്യൻ ജനങ്ങൾ മ്യാൻമാർ കടൽ തീരത്ത് ബോട്ടും പ്രതീക്ഷിച്ച് ആയിരങ്ങൾ; ദുരിതം വിട്ടൊഴിയാതെ റോഹിങ്ക്യൻ ജനങ്ങൾ

പ്രോജക്ട് സാക്ഷത്തിൽ ശിപായി മുതൽ റെയിൽവേ ബോർഡ് അംഗങ്ങൾക്കു വരെ പരിശീലനം നൽകും. ജീവനക്കാർക്കുള്ള പരിശീല പരിപാടികൾ തയ്യാറാക്കുവാൻ സോണുകളിലെ ജനറൽ മാനേജർമാർക്ക് റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി കത്തു നൽകിയിട്ടുണ്ട്. റെയിൽവേ ജീവനക്കാരുടെ കാര്യക്ഷമതയും തൊഴിൽ മികവും വർധിപ്പിക്കാൻ ഈ പരീശലനം ആവശ്യമാണെന്നും അശ്വനി ലൊഹാനി കത്തിൽ പറയുന്നുണ്ട്.

പ്രോജക്ട് സാക്ഷം കൊണ്ട് റെയിൽവേ ലക്ഷ്യമിടുന്നത്, പുതിയ ട്രെയിനുകൾ കൊണ്ടു വരുക, തീവണ്ടിയിൽ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ലഭ്യമാകുക, യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്ര സൗകര്യങ്ങൾ നൽകുക, എന്നീവയാണ്. ജനറൽ മനേജറായിരിക്കും പരിശീല പരിപാടിയുടെ മേൽ നോട്ടം വഹിക്കുക. ആകെ ജീവനക്കാരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ചാകും പരിശീലനം നൽകുക. അടുത്ത മാർച്ച് 31ന് മുൻപ് പരിശീലനം നൽകാൻ ജനറൽ മനേജർമാരോട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
UNI With a view to upgrade skill and knowledge, Railway Minister Piyush Goyal has directed all employees of the Indian Railways to undergo a comprehensive training programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X