റെയില്‍ നീര്‍ അഴിമതി: മുന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ദില്ലി: റെയില്‍ നീര്‍ 'കുപ്പിവെള്ളം' അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുപ്പിവെള്ള അഴിമതിയില്‍ 19.5 കോടി രൂപ നഷ്ടപ്പെട്ടു എന്ന് കാണിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എട്ട് കമ്പനികള്‍ രണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍, ഒരു വ്യവസായി, ഒരു സ്വകാര്യ സ്ഥാപനത്തിലെ സിഇഒ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
റെയില്‍ നീരിന് പകരം മോശമായ കുടിവെള്ളം വിതരണം ചെയ്ത് റെയില്‍വെക്ക് 19.5 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. വിലകുറഞ്ഞ കുടിവെള്ളം വിതരണം ചെയ്ത് അമിതലാഭം കൈക്കലാക്കാന്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ സ്വകാര്യ കരാറുകാര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു എന്നാണ് കേസ്.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് സിബിഐ വക്താവ് ദേവ്പ്രീത് സിംഗ് പറഞ്ഞു.
നോര്‍ത്തേണ്‍ റെയില്‍വെ സോണിന്റെ നഷ്ടം മാത്രമാണ് 19.5 കോടി. അന്വേഷണം മറ്റ് റെയില്‍വേ സോണിലേക്ക് കൂടി വ്യാപിപ്പിച്ചാല്‍ അഴിമതിയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സിബിഐ വ്യത്തങ്ങല്‍ പറഞ്ഞു.












Click it and Unblock the Notifications