ഇനി ട്രെയിന്‍ യാത്രയിലും എഫ് എം കേള്‍ക്കാം; 1000 ട്രെയിനുകളില്‍ റെയില്‍ റേഡിയോ സര്‍വ്വീസ്
ദില്ലി: ഇനി ട്രെയിന്‍ യാത്രയിലും റേഡിയോ എഫ് എം ട്യൂണ്‍ ചെയ്ത് ഇഷ്ട ഗാനം കേള്‍ക്കാം. അതോടൊപ്പം ട്രെയിനുകള്‍ സംബന്ധിച്ച വിവരങ്ങളറിയാം . 1000 ത്തോളം ട്രെയിനുകളിലാണ് ഇന്ത്യന്‍ റെയില്‍വേ റേഡിയോ സര്‍വ്വീസ് ഏര്‍പ്പെടുത്താന്‍ പോകുന്നത്.
പ്രീമിയര്‍ സര്‍വ്വീസുള്‍പ്പെടെ മെയില്‍, എക്സ്പ്രസ്സ് ട്രെയിനുകളില്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തും. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഒരു നാഴിക കല്ലായിരിക്കും എഫ് എം റെയില്‍ റേഡിയോ സര്‍വ്വീസ് എന്നതില്‍ സംശയമില്ല

റെയില്‍ റേഡിയോ സര്‍വ്വീസ്
രാജധാനി, ശതാബ്ദി ,ഡുറന്റോ എക്സ്പ്രസ്സ് ട്രെയിനുകളിലുള്‍പ്പെടെ 1000 ട്രെയിനുകളിലാണ് റെയില്‍ റേഡിയോ സര്‍വ്വീസ് ഏര്‍പ്പെടുത്താന്‍ പോകുന്നത്. കഴിഞ്ഞ ബജറ്റില്‍ റെയില്‍ മന്ത്രി സുരേഷ് പ്രഭു റെയില്‍ റേഡിയോ സര്‍വ്വീസ് ആരംഭിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

എഫ് എം മാത്രമല്ല
യാത്രക്കാര്‍ക്ക് വിനോദോപാധി എന്ന നിലയില്‍ മാത്രമല്ല റെയില്‍ റേഡിയോ സര്‍വ്വീസ് .ട്രെയിനുകളുടെ സമയക്രമം തുടങ്ങി ട്രെയിനുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമറിയാം. കൂടാതെ അപകട ഘട്ടങ്ങളില്‍ വാര്‍ത്താ വിനിമയ മാര്‍ഗ്ഗമായും റെയില്‍ റേഡിയോ സര്‍വ്വീസിനെ ഉപയോഗപ്പെടുത്താമെന്നാണു കരുതുന്നത്.

ജ്യോതിഷ പംക്തി
ജ്യോതിഷത്തില്‍ താത്പര്യമുളളവര്‍ക്ക് ജ്യോതിഷ സംബന്ധ പരിപാടികളുമുണ്ടായിരിക്കും. ഇതിനു പുറമേ റെയില്‍വേയുടെ ചരിത്രം,പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാത്രക്കാരെ ബോധ്യപ്പെടുത്തുക എന്നതും റെയില്‍ റേഡിയോ സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടും. തമാശകള്‍ ഇഷ്ടപ്പെടുന്നവര്ക്കായും പരിപാടികള്‍ തയ്യാറാവുന്നുണ്ട്.

സ്റ്റുഡിയോ സെറ്റു ചെയ്യല്‍
എല്ലാ സോണല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലും റെയില്‍വേ ബോര്‍ഡിലും റെയില്‍ റേഡിയോ സര്‍വ്വീസിനായുളള സ്റ്റുഡിയോകള്‍ ഉടന്‍ സെറ്റു ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications