കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ട്രെയിന്‍ യാത്രയിലും എഫ് എം കേള്‍ക്കാം; 1000 ട്രെയിനുകളില്‍ റെയില്‍ റേഡിയോ സര്‍വ്വീസ്

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ഇനി ട്രെയിന്‍ യാത്രയിലും റേഡിയോ എഫ് എം ട്യൂണ്‍ ചെയ്ത് ഇഷ്ട ഗാനം കേള്‍ക്കാം. അതോടൊപ്പം ട്രെയിനുകള്‍ സംബന്ധിച്ച വിവരങ്ങളറിയാം . 1000 ത്തോളം ട്രെയിനുകളിലാണ് ഇന്ത്യന്‍ റെയില്‍വേ റേഡിയോ സര്‍വ്വീസ് ഏര്‍പ്പെടുത്താന്‍ പോകുന്നത്.

പ്രീമിയര്‍ സര്‍വ്വീസുള്‍പ്പെടെ മെയില്‍, എക്‌സ്പ്രസ്സ് ട്രെയിനുകളില്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തും. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഒരു നാഴിക കല്ലായിരിക്കും എഫ് എം റെയില്‍ റേഡിയോ സര്‍വ്വീസ് എന്നതില്‍ സംശയമില്ല

ഈ മാര്‍ബിള്‍ കല്ലറകളില്‍ അന്ത്യവിശ്രമം കൊള്ളുന്നത് മനുഷ്യരല്ല, പിന്നെ ആരായിരിക്കും??ഈ മാര്‍ബിള്‍ കല്ലറകളില്‍ അന്ത്യവിശ്രമം കൊള്ളുന്നത് മനുഷ്യരല്ല, പിന്നെ ആരായിരിക്കും??

 റെയില്‍ റേഡിയോ സര്‍വ്വീസ്

റെയില്‍ റേഡിയോ സര്‍വ്വീസ്

രാജധാനി, ശതാബ്ദി ,ഡുറന്റോ എക്‌സ്പ്രസ്സ് ട്രെയിനുകളിലുള്‍പ്പെടെ 1000 ട്രെയിനുകളിലാണ് റെയില്‍ റേഡിയോ സര്‍വ്വീസ് ഏര്‍പ്പെടുത്താന്‍ പോകുന്നത്. കഴിഞ്ഞ ബജറ്റില്‍ റെയില്‍ മന്ത്രി സുരേഷ് പ്രഭു റെയില്‍ റേഡിയോ സര്‍വ്വീസ് ആരംഭിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

എഫ് എം മാത്രമല്ല

എഫ് എം മാത്രമല്ല

യാത്രക്കാര്‍ക്ക് വിനോദോപാധി എന്ന നിലയില്‍ മാത്രമല്ല റെയില്‍ റേഡിയോ സര്‍വ്വീസ് .ട്രെയിനുകളുടെ സമയക്രമം തുടങ്ങി ട്രെയിനുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമറിയാം. കൂടാതെ അപകട ഘട്ടങ്ങളില്‍ വാര്‍ത്താ വിനിമയ മാര്‍ഗ്ഗമായും റെയില്‍ റേഡിയോ സര്‍വ്വീസിനെ ഉപയോഗപ്പെടുത്താമെന്നാണു കരുതുന്നത്.

 ജ്യോതിഷ പംക്തി

ജ്യോതിഷ പംക്തി

ജ്യോതിഷത്തില്‍ താത്പര്യമുളളവര്‍ക്ക് ജ്യോതിഷ സംബന്ധ പരിപാടികളുമുണ്ടായിരിക്കും. ഇതിനു പുറമേ റെയില്‍വേയുടെ ചരിത്രം,പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാത്രക്കാരെ ബോധ്യപ്പെടുത്തുക എന്നതും റെയില്‍ റേഡിയോ സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടും. തമാശകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായും പരിപാടികള്‍ തയ്യാറാവുന്നുണ്ട്.

സ്റ്റുഡിയോ സെറ്റു ചെയ്യല്‍

സ്റ്റുഡിയോ സെറ്റു ചെയ്യല്‍

എല്ലാ സോണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും റെയില്‍വേ ബോര്‍ഡിലും റെയില്‍ റേഡിയോ സര്‍വ്വീസിനായുളള സ്റ്റുഡിയോകള്‍ ഉടന്‍ സെറ്റു ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു

English summary
Passengers can soon tune in to popular FM radio stations while travelling on trains, with the Indian Railway firming up plans to roll out a Rail Radio service for 'onboard infotainment' which would also come in handy in emergency situations and disasters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X