റെയില്‍വേ ടിക്കറ്റ് എടുക്കുമ്പോള്‍ ശ്രദ്ധിച്ചോ... ടിക്കറ്റ് റദ്ദാക്കിയാല്‍ തുക നഷ്ടം
ദില്ലി : യാത്രടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്കുകള്‍ റയില്‍വേ കുത്തനെ കൂട്ടി. ട്രയിന്‍ പുറപ്പെട്ട ശേഷം ടിക്കറ്റ് റദ്ദാക്കി നിശ്ചിത തുക മടക്കി നല്‍കുന്ന രീതി ഇനിയുണ്ടാവില്ല. അനാവശ്യ ബുക്കിംഗ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കുന്നത്. പുതിയ റീഫണ്ട് നിയമം നിലവില്‍ വരും.
പുറപ്പെടാന്‍ നാലുമണിക്കൂര്‍ മുമ്പു മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. അതേസമയം വെയ്റ്റിംഗ് ലിസ്റ്റിലോ ആര്‍ എസിയിലോ ഉള്ള ടിക്കറ്റ് എടുത്തവര്‍ക്ക ട്രയ്ിന്‍ പുറപ്പെടുന്ന് അരമണിക്കൂര്‍ മുന്‍പ് റദ്ദാക്കാവുന്നതാണ്.

ടിക്കറ്റ് റദ്ദാക്കല്‍
യാത്രടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്കുകള്‍ റയില്‍വേ കുത്തനെ കൂട്ടി. ട്രയിന്‍ പുറപ്പെട്ട ശേഷം ടിക്കറ്റ് റദ്ദാക്കി നിശ്ചിത തുക മടക്കി നല്‍കുന്ന രീതി ഇനിയുണ്ടാവില്ല. അനാവശ്യ ബുക്കിംഗ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കുന്നത്. പുതിയ റീഫണ്ട് നിയമം നിലവില്‍ വരും.

ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നത്
പുറപ്പെടാന്‍ നാലുമണിക്കൂര്‍ മുമ്പു മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. അതേസമയം വെയ്റ്റിംഗ് ലിസ്റ്റിലോ ആര്‍ എസിയിലോ ഉള്ള ടിക്കറ്റ് എടുത്തവര്‍ക്ക ട്രയ്ിന്‍ പുറപ്പെടുന്ന് അരമണിക്കൂര്‍ മുന്‍പ് റദ്ദാക്കാവുന്നതാണ്.

തുക വര്‍ദ്ദിപ്പിച്ചത്
ഉറപ്പായ സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് രണ്ടുദിവസം മുന്‍പു വരെ റദ്ദാക്കാവുന്നതാണ്. റദ്ദാക്കുമ്പോള്‍ 30 മുതല്‍ 60 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മൂന്നാംക്ലാസ്സ് എസിയുടേത് 90 നിന്ന് 180 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. സെക്കന്റ് ക്ലാസ്സ് എസി സ്ലീപ്പര്‍ ടിക്കറ്റ് 60 ല്‍ നിന്ന് 120 ആയും സെക്കന്റ് എസിയുടെത് 100 ല്‍ നിന്ന് 200 ആക്കി മാറ്റി.

ഇപ്പോള്‍ 25 ശതമാനം തുക
ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് 48 മുതല്‍ 6 മണിക്കൂര്‍ വരെ 25 ശതമാനമാണ് ഇപ്പോള്‍ ഈടാക്കുന്നത് . ഇനി മുതല്‍ നാലു മണിക്കൂര്‍ മുന്‍പു വരെ റദ്ദാക്കുമ്പോള്‍ നിരക്കിന്റെ പകുതി റയില്‍വേ ഈടാക്കും. നേരത്തെ രണ്ടുമണിക്കൂര്‍ മുന്‍പു വരെ റദ്ദാക്കുമ്പോഴായിരുന്നു 50 ശതമാനം ഈടാക്കിയിരുന്നത്.












Click it and Unblock the Notifications