കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് റെയിൽവേ; പുതുക്കിയ നിരക്ക് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും

Google Oneindia Malayalam News

ദില്ലി: പുതുവർഷാരംഭത്തിന് തൊട്ടുമുമ്പായി നിരക്ക് വർദ്ധിപ്പിച്ച് റെയിൽവേ. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് ഒരു പൈസ മുതൽ 4 പൈസ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് 2020 ജനുവരി ഒന്ന് മുതൽ നിലവിൽ വരും.

കിടപ്പറ പങ്കിടണമെന്ന് ചിലർ ആവശ്യപ്പെടാറുണ്ടെന്ന് നടിമാരുടെ മൊഴി, ഹേമാ കമ്മീഷൻ റിപ്പോർട്ട്കിടപ്പറ പങ്കിടണമെന്ന് ചിലർ ആവശ്യപ്പെടാറുണ്ടെന്ന് നടിമാരുടെ മൊഴി, ഹേമാ കമ്മീഷൻ റിപ്പോർട്ട്

സബ് അർബൻ ട്രെയിനുകൾക്ക് നിരക്ക് വർദ്ധന ബാധകമല്ല, ഓർഡിനറി നോൺ എസി- സബ് അർബൻ അല്ലാത്ത ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസ വീതമാണ് കൂടിയിരിക്കുന്നത്. മെയിൽ- എക്സ്പ്രസ്-നോൺ എസി ട്രെയിനുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസയും എസി ട്രെയിനുകൾക്ക് കിലോമീറ്ററിന് നാല് പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്.

train

പ്രീമിയം ട്രെയിനുകളായ ശതാബ്ദി, രാജധാനി, തുരന്തോ എന്നിവയുടെ നിരക്കുകളും വർദ്ധിക്കും. 1447 കിലോമീററർ ദീരം പിന്നിടുന്ന ദില്ലി-കൊൽക്കത്ത രാജധാനി എക്സ്പ്രസിൽ കിലോമീറ്ററിന് 4 പൈസ വീതമാണ് വർദ്ധിക്കുന്നത്. ഇതോടെ ടിക്കറ്റ് നിരക്കിൽ ആകെ 58 രൂപയാണ് വർദ്ധിക്കുന്നത്. തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനിക്ക് പുതിയ നിരക്ക് പ്രകാരം 114 രൂപ കൂടും.

റിസർവേഷൻ ഫീ, സൂപ്പർ ഫാസ്റ്റ് ചാർജ് എന്നിവയിൽ മാറ്റമില്ല. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് നിരക്ക് വർദ്ധന ബാധകമല്ല. ഒക്ടോബറിൽ റെയിൽവേ വരുമാനത്തിൽ 7.8 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു.

English summary
Railway announced fare hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X