എല്ലാ റെയില്‍വേ സേവനങ്ങളും ഇനി മുതല്‍ ഒരൊറ്റ മൊബൈല്‍ അപ്ലിക്കേഷനില്‍
ദില്ലി: റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മാത്രമല്ല ഇനി മുതല്‍ എല്ലാ റെയില്‍വേ സേവനങ്ങളും ഒരൊറ്റ മൊബൈല്‍ അപ്ലിക്കേഷനില്‍ ലഭിക്കും. ടാക്‌സി, പോര്‍ട്ടര്‍മാര്‍, റൂം ബുക്കിങ്, എന്നിങ്ങനെ 17 സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ആപ്പ് തയ്യാറാക്കുന്നത്.
റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത് മുതല്‍ അവിടെ നിന്നും നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട സ്ഥലം വരെയുള്ള സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും ആപ്പുകളുണ്ട്.

അടുത്ത വര്‍ഷം ആദ്യത്തോടെ ആപ്പ് സജ്ജീകരിക്കാനാണ് റെയില്‍വേ മന്ത്രാലയം തീരുമാനിക്കുന്നത്. വീല്‍ ചെയര്‍ സൗകര്യം, ബര്‍ത്തിലേക്ക് ബെഡ്‌റോള്‍ എന്നിങ്ങനെയുള്ള സേവനങ്ങളും ഇതിലൂടെ ബുക്ക് ചെയ്യാം.












Click it and Unblock the Notifications