Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍ അപകടങ്ങള്‍: പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി പീയൂഷ് ഗോയല്‍, ആളില്ലാ ലെവല്‍ ക്രോസുകള്‍!

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഗോയല്‍ വ്യക്തമാക്കി

ദില്ലി: റെയില്‍വേ സുരക്ഷയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. റെയില്‍വേ ബോര്‍ഡ് ആന്‍ഡ് സേഫ്റ്റി ഡയറക്ടറേറ്റ് ഓഫ് റെയില്‍വേ ബോര്‍ഡ് അംഗങ്ങളുമായി റെയില്‍വേ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ട്രെയിന്‍ ഗതാഗതത്തിന്‍റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. സുരക്ഷ സംബന്ധിച്ച വിശദമായ അവതരണവും യോഗത്തിനിടെ നടന്നു. അടുത്ത കാലത്തായി ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് നിര്‍ണായക യോഗം. സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് ചൂണ്ടിക്കാണിച്ച പീയൂഷ് ഗോയല്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2016- 17 വര്‍ഷങ്ങളിലുണ്ടായ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ ആളില്ലാ ലെവല്‍ ക്രോസുകളാണും ഇക്കാലയളവില്‍ 34 ശതമാനം വര്‍ധനവുണ്ടായെന്നും യോഗത്തില്‍ മന്ത്രി ചൂണ്ടിക്കാണിച്ചു. ട്രാക്കിലെ പാളിച്ചകളാണ് അപകടത്തിലേയ്ക്ക് നയിച്ച രണ്ടാമത്തെ കാരണമെന്നും യോഗത്തില്‍ വിശദീകരിച്ചു. ഇതിനെല്ലാം പുറമേ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും ചര്‍ച്ചയായി.

piyush-goyal-

ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള എല്ലാ ആളില്ലാ ലെവല്‍ ക്രോസുകളും ഒരു മാസത്തിനുള്ളില്‍ ഇല്ലാതാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഈ നടപടി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനായിരുന്നു നീക്കം. ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ക്ക് പുറമേ പുതിയ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനും അപകടസാധ്യതയുള്ള വളവുകള്‍ ട്രാക്കുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി. പുതിയ റെയില്‍വേ ലൈനുകള്‍ വേഗത്തില്‍ സ്ഥാപിക്കുന്നതിനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

ഇപ്പോഴുള്ള ഐസിഎഫ് ഡിസൈന്‍ കോച്ചുകള്‍ക്ക് പുറമേ പുതിയ എല്‍എച്ച്ബി കോച്ചുകളാണ് ഭാവിയില്‍ നിര്‍മിക്കുക. മഞ്ഞുകാലങ്ങളില്‍ ലോക്കോ മോട്ടീവുകളില്‍ ആന്‍റി ഫോഗ് എല്‍ഇഡി ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കൃത്യമായി നിരീക്ഷിക്കുന്നതിന് റെയില്‍വേ ബോര്‍ഡിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+