ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് ആശ്വാസം: റിസർവേഷനില്ലാതെ ഇനിയാത്ര, രണ്ടു കോച്ചുകളുടെ പ്രഖ്യാപനം കൂടി
ദില്ലി: റെയില്‍ വേ ബജറ്റില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം. യാത്രാ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്നു മറ്റു ചില പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ മന്ത്രി സുരേഷ് പ്രഭു ഉള്ർപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ ദീര്‍ഘ ദൂര റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ഓരോ ട്രെയിനിലും രണ്ടുകോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതേ സമയം തന്നെ റിസേര്‍വേഷനില്ലാതെ ദീര്‍ഘ ദൂര യാത്ര ചെയ്യാനും ഇവര്‍ക്ക് സാധിക്കും. ഇതിനായി റിസേര്‍വേഷനിലാത്ത ട്രെയിനുകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പുതിയ തേര്‍ഡ് എസി സേവനമായ ഹംസഫര്‍, അതിവേഗത്തില്‍ ദീര്‍ഘദൂര യാത്ര നടത്തേണ്ടവര്‍ക്കായി 130 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന തേജസ്, രാത്രികാല യാത്രയ്ക്കായുള്ള ഡബിള്‍ ഡക്കര്‍ സേവനമായ ഉദയ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് ആശ്വാസം
ഇത്തവണത്തെ റെയില്‍വെ ബജറ്റി്ല്‍ സാധാരണക്കാര്‍ക്ക് തെല്ലു ആശ്വാസിക്കാം. നൂതന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളതെങ്കിലും ഇതില്‍ സാധാരണക്കാര്‍ക്ക് ഗുണമുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദീര്‍ഘദൂര യാത്രം
ദീര്‍ഘദൂര യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക്് രണ്ടു കോച്ചുകളുടെ പ്രഖ്യാപനം മന്ത്രി നടത്തിയിട്ടുണ്ട്. തിരക്കേറിയ ദീര്‍ഘദൂര റൂട്ടുകളിലേക്കാണ് ഓരോ ട്രെയിനിലും രണ്ടു കോച്ചുകല്‍ വീതം ഉള്‍പ്പെടുത്തുന്നത്.

ദീനദയാല്‍ കോച്ച്
അധികം ഉള്‍പ്പെടുത്തുന്ന കോച്ചുകളെ ദീനദയാല്‍ കോച്ചുകള്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ കോച്ചുകള്‍്കക് റിസേര്‍വേഷന്‍ ബാധകമല്ല.

മൊബൈല്‍ ചാര്‍ജ്ജിംഗ്
യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കും. ആവശ്യാനുസരണം മൊബൈല്‍ പോയിന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ ട്രെയിനുകള്‍
ദീര്‍ഘദൂരയാത്രക്കാര്‍ക്ക് അന്തോ്യോദയ് എക്‌സ്പ്രസ് എന്ന പേരില്‍ പുതിയ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളും ബജറ്റില്‍ ്അനുവദിച്ചിട്ടുണ്ട്.

റിസര്‍വ് ചെയ്തവര്‍ക്ക്
റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പുതിയ തേര്‍ഡ് എസി സേവനമായ ഹംസഫര്‍, അതിവേഗത്തില്‍ ദീര്‍ഘദൂര യാത്ര നടത്തേണ്ടവര്‍ക്കായി 130 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന തേജസ്, രാത്രികാല യാത്രയ്ക്കായുള്ള ഡബിള്‍ ഡക്കര്‍ സേവനമായ ഉദയ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനപ്രിയ സേവനം
ടിക്കറ്റെടുക്കുമ്പോള്‍ തന്നെ യാത്യും ഇന്‍ഷൂര്‍ ചെയ്യാവുന്ന സേവനം, യാത്രയ്ക്ക ഒരു മണിക്കൂര്‍ മുമ്പ് ഉപയോഗിക്കാവുനമ്‌ന വിശ്രമമുറി സേവനം എന്നിവയും പ്രധാന സേവനങ്ങളാണ്.

റിസര്‍വേഷനില്ലാതെ യാത്ര
സാധാരണക്കാര്‍ക്ക് റിസേര്‍വേഷനില്ലാതെ സഞ്ചരിക്കാന്‍ ദീര്‍ഘദൂര ട്രെയിനുകള്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. റിസര്‍വ് ചെയ്യാത്തവര്‍ക്കും സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കും.

ടോയിലറ്റ് ക്ലീനിംഗ്
യാത്രക്കാര്‍്ക്ക് എസ്എംഎസിലൂടെ ടോയിലറ്റ് ക്ലീനിംഗ് ആവശ്യപ്പെടാനുല്ല സൗക്യമുണ്ടാക്കും. അതേ സമയം എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും സിസിടിവി ഉറപ്പു വരുത്തും.












Click it and Unblock the Notifications