ജനങ്ങള്‍ക്ക് ആശ്വാസം; യാത്രാ നിരക്ക് കൂട്ടിയില്ല, സ്ത്രീകള്‍ ഇനി ട്രെയിനുകളില്‍ സുരക്ഷിതര്‍?
ദില്ലി: 2016 സാമ്പത്തിക വര്‍ഷത്തിലെ റെയില്‍ വേ ബജറ്റില്‍ ജനങ്ങള്‍ക്ക് ആശ്വാസം. ചരക്കു- യാത്രക്കൂലി കൂട്ടാതെ ഇതര പദ്ധതികള്‍ വഴി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ല്കഷ്യമിട്ടുകൊണ്ടായിരുന്നു സുരേഷ് പ്രഭുവിന്റെ ബജറ്റ് അവതരണം. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്.
വനിതകള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ലേഡിസ് കംപാര്‍ട്ട്‌മെന്റെ ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റുന്ന തീരുമാനം ബജറ്റില്‍ അവതരിപ്പിക്കുകയുണ്ടായി. വനിതാ സുരക്ഷയ്ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ ഏകീകൃത ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ എന്നിവയും സജ്ജീകരിക്കും. വനിതകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ സീറ്റ് മുതിര്‍ന്ന യാത്ര്ക്കാര്‍ക്കുള്ള റിസേര്‍വേഷന്‍ ക്വാട്ട 50 ശതമാനം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.

വനിതകള്‍ക്ക് മുന്‍തൂക്കം
ഇത്തവണത്തെ റെയില്‍വേ ബജറ്റില്‍ സ്ത്രീകള്‍ക്കു മുന്‍ഗണ നല്‍കിയിട്ടുണ്ട്. ലേഡിസ് കംപാര്‍്ട്ട്‌മെന്റെ ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റുന്ന തീരുമാനം ബജറ്റില്‍ അവതരിപ്പിക്കുകയുണ്ടായി. വനിതാ സുരക്ഷയ്ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ ഏകീകൃത ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ എന്നിവയും സജ്ജീകരിക്കും.

കൂടുതല്‍ സീറ്റ്
വനിതകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ സീറ്റ് മുതിര്‍ന്ന യാത്ര്ക്കാര്‍ക്കുള്ള റിസേര്‍വേഷന്‍ ക്വാട്ട 50 ശതമാനം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.

പ്രത്യേക ശുചിമുറികള്‍
എ വണ്‍ സ്റ്റേഷനുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക ശുചിമുറികള്‍, എന്നിവയും പ്രഖ്യാപനത്തിലുണ്ട്.

കേരളത്തിന്റെ ആവശ്യം
കേരളത്തിന്റെ പ്രധാന ആവശ്യമായ സബര്‍ബന്‍ റെയില്‍ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. കേരളം നിരവധി ആവശ്യങ്ങള്‍ മുന്നോട്ടു വച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെയൊന്നും പ്രഖ്യാപനത്തിലില്ല. എന്നാല്‍ തീര്‍ത്ഥാടകര്‍ക്കായുള്ള ചെങ്ങന്നൂര്‍, നാഗപട്ടണം എന്നി സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസ് എന്നിവ കേരളത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

ഡിസ്‌പ്ലേ സ്‌ക്രീനുകള്‍
2000 സ്റ്റേഷനുകളില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകാന്‍ 20,00 ഡിസ്‌പ്ലേ സ്‌ക്രീനുകള്‍, 1780 ഓട്ടോമാറ്റിക് ടിക്കറ്റ് വെല്‍ഡിംഗ് മെഷീനുകള്‍, ടിക്കറ്റുകളില്‍ ബാര്‍കോഡ്, എല്ലാ സ്‌റ്റേഷനുകളിലും സിസടിവി എന്നിവയാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications