കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര റെയില്‍വേ ബജറ്റ്, യാത്രക്കാരുടെ സുരക്ഷിതത്വമാണ് പ്രധാനമെന്ന് റെയില്‍വേ മന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് ഫിബ്രവരി ഒന്നിന് അവതരിപ്പിക്കും. ഏറെ ആകാംഷയോടെയാണ് ഏവരും റെയില്‍വേ ബജറ്റിനേയും കാത്തിരിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റിനൊപ്പം അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കികൊണ്ട് ഉള്ളതാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്.

തീവണ്ടി അപകടങ്ങള്‍ തുടര്‍ക്കഥ ആയപ്പോഴാണ് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവില്‍ നിന്ന് പിയൂഷ് ഗോയല്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍ അദ്ദേഹം മന്ത്രി ആയത് മുതല്‍ റെയില്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പഴയ കോച്ചുകള്‍ മാറ്റി പുതിയ കോച്ചുകള്‍ കൊണ്ടുവന്നത് ഇതില്‍ ഉള്‍പ്പെടുന്നു.കൂടാതെ പാസഞ്ചര്‍ കപ്പാസിറ്റി കൂടുതല്‍ ഉള്ള എല്‍എച്ച്ബി കോച്ചുകള്‍ അവതരിപ്പിക്കുന്നതിനും അദ്ദേഹം നി‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുന്ന ആളില്ലാ ലെവല്‍ ക്രോസുകള്‍ എല്ലാം തന്നെ മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളാന്‍ മന്ത്രി നി‍ദ്ദേശം നല്‍കിയിട്ടുണ്ട്.

railway budget


എന്നാല്‍ കഴിഞ്ഞ റെയില്‍വേ ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രഖ്യാപിച്ച കോടിക്കണക്കിന് തുക ഇപ്പോഴും ചെലവാക്കാതെ കിടക്കുകയാണെന്ന് റെയില്‍വേ മന്ത്രാലയം കഴിഞ്ഞ മാസം രാജ്യസഭയെ അറിയിച്ചിരുന്നു. പ്രഖ്യാപിച്ച 63,063 കോടി രൂപയില്‍ 55,918 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ഇതില്‍ 7,145 കോടി രൂപ ഇപ്പോഴും ചെലവാക്കാതെ കിടക്കുകയാണ്. സമാന രീതിയില്‍ പാത ഇരട്ടിപ്പിക്കലും മന്ദഗതിയിലാണ് നടപ്പാക്കുന്നതെന്നും മന്ത്രാലയം രാജ്യസഭയ്ക്ക് നല്‍കിയ റിപ്പോ‍ട്ടില്‍ പറയുന്നു. 2016-17 കാലഘട്ടത്തില്‍ 2668 കിമി പാത ഇരട്ടിപ്പിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും ഇത് 2487 കിമി ആയി ചുരുങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3600 കിമി ആയിരുന്നു ലക്ഷ്യമെങ്കില്‍ വെറും 2007 കിമി മാത്രമാണ് പൂ‍ത്തീകരിച്ചത്. ഇത്തവണയെങ്കിലും പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുക്കാതെ ജനപ്രിയമാക്കി റെയില്‍വേയുടെ പ്രതാപകാലം തിരിച്ചുപിടിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

English summary
Given the increased number of derailments last year, the Railway Budget 2018 is slated to give top priority to safety and prevention of accidents — followed by improving passenger amenities to make the journey pleasant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X