ബജറ്റ് എങ്ങനെ, അവര്‍ പറയുന്നു
ദില്ലി: എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യത്തെ റെയില്‍ ബജറ്റ് അവതരിപ്പിച്ച് കഴിയുമ്പോള്‍ അഭിനന്ദനങ്ങളെക്കാള്‍ ഏറെ കുറ്റപ്പെടുത്തലുകള്‍. പുതിയ സ്‌റ്റോപ്പുകളും വണ്ടികളും ഇല്ലാത്തതാണ് കേരളത്തിന് പരാതിയെങ്കില്‍ അനാവശ്യകാര്യങ്ങള്‍ കുത്തിനിറച്ചു എന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍.
എന്നാല്‍ ആധുനിക ഇന്ത്യയുടെ ബജറ്റാണ് ഈ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. സ്്‌റ്റേഷനുകളിലെ സൗകര്യം ഉയര്‍ത്തുന്നതും അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നതും മൊബൈിലൂടെ ബുക്കിംഗ് സാധ്യമാക്കുന്നതും മറ്റും ഇതിന്റെ ഭാഗമാണ്. വികസനത്തിന് വേണ്ടിയുള്ള ബജറ്റില്‍ പ്രതിഫലിക്കുന്നത് ആധുനിക ഇന്ത്യയുടെ മുഖമാണ്
ബജറ്റിനെക്കുറിച്ച് കേരളത്തിലെയും കേന്ദ്രത്തിലെയും പ്രമുഖ രാഷ്ട്രീയക്കാര്‍ പറയുന്നത് കേള്‍ക്കൂ

നരേന്ദ്ര മോദി
ആധുനിക ഇന്ത്യയുടെ മുഖമാണ് ഈ ബജറ്റ്. ജനപ്രിയ ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതിക വിഷയങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി - ഉള്‍ക്കാഴ്ച പോര
ഉള്‍ക്കാഴ്ച്ചയില്ലാത്ത ബജറ്റാണ് ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും എം പിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഗുണകരമല്ല.

വി എം സുധീരന്‍ - അഗവണന ക്രൂരം
കേരളത്തോടുള്ള അവഗണന ക്രൂരമാണ്. ഇതുവരെ ഒരു ബജറ്റിലും ഇത്രയധികം കേരളം തഴയപ്പെട്ടിട്ടില്ല എന്ന് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ പറഞ്ഞു.

ആര്യാടന്‍ മുഹമ്മദ് - ചരിത്രപരമായ അവഗണന
ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ഇത് ചരിത്രപരമായ അവഗണനയാണ് - വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല.

എന്‍ കെ പ്രേമചന്ദ്രന്‍ - അസന്തുലിതം
സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ബഡ്ജറ്റ് പരാജയപ്പെട്ടു. ചെന്നൈയ്ക്ക് ലഭിച്ച പരിഗണന പോലും കൊല്‍ക്കത്തയ്ക്ക് ലഭിച്ചില്ല. മുംബൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ മാത്രമായി ബഡ്ജറ്റ് ഒതുങ്ങി.












Click it and Unblock the Notifications