കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേയ്ക്ക് വാരിക്കോരി... ചരിത്രത്തിലെ ഏറ്റവും വലിയ തുക; പക്ഷേ കേരളത്തിന് എന്ത് ഗുണം?

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റിനൊപ്പം തന്നെയാണ് റെയില്‍വേ ബജറ്റും അവതരിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് റെയില്‍വേയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിന് കാര്യമായ നേട്ടങ്ങള്‍ ഒന്നും ഇത്തവണ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

1.48 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്ക് ക്യാപിറ്റല്‍ എക്പന്‍ഡിച്ചര്‍ ആയി കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. റെയില്‍വേയുടെ മൊത്തെ നവീകരണം ലക്ഷ്യംവച്ചിട്ടുള്ളതാണ് ഇത്തവണത്തെ ബജറ്റ്.

Train

സുരക്ഷയ്ക്കും റെയില്‍വേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ആയിരിക്കും ഇത്തവണ കൂടുതല്‍ പ്രാമുഖ്യം എന്ന് അരുണ്‍ ജെയ്റ്റ്‌ലി തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. റെയില്‍ വൈദ്യുതീകരണത്തിനും കൂടുതല്‍ പ്രാധാന്യം ബജറ്റ് നല്‍കുന്നുണ്ട്.

12,000 വാഗണുകളും 5,160 കോച്ചുകളും 700 ലോക്കോമോട്ടീവുകളും പുതിയതായി ഉത്പാദിപ്പിക്കും. 600 പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും. പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാം തന്നെ എക്‌സലേറ്ററുകള്‍ സ്ഥാപിക്കും.

സുരക്ഷയ്ക്കും ഏറെ പ്രാധാന്യം കല്‍പിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായിരുന്നത്. എല്ലാ തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സേവനവും ലഭ്യമാക്കും.

അതിവേഗ റെയില്‍വേ പദ്ധതിക്ക് വേണ്ടി വഡോദരയില്‍ ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കും. പ്രത്യേക റെയില്‍വേ സര്‍വ്വകലാശാലയും സ്ഥാപിക്കും. ഇതും വഡോദരയില്‍ ആയിരിക്കും.

18,000 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കലും ബജറ്റില്‍ പ്രതിപാദിക്കുന്നുണ്ട്. നിലവിലെ പാതഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് കൂടുതല്‍ പണം വകയിരുത്തിയിട്ടും ഉണ്ട്.

English summary
Finance Minister Arun Jaitley on Thursday announced a capital expenditure allocation of Rs 1.48 crore for the railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X