ഇനി 'കൂലി'കളില്ലാത്ത റെയില്‍വേ സ്റ്റേഷന്‍, യാത്രക്കാര്‍ ബുദ്ധിമുട്ടേണ്ടി വരുമോ?
ദില്ലി: റെയില്‍വേ സറ്റേഷനുകളില്‍ ഇനി മുതല്‍ കൂലികളുണ്ടാവില്ല. പകരം സഹായക് എന്ന പേരിലായിരിക്കും ഇവരെ അറിയപ്പെടുകയെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ചുമട്ടു തൊഴിലാളികളെയാണ് കൂലി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ബജറ്റ് അവതരണത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
യാത്രക്കാരുടെയും മറ്റും സഹായിക്കുന്നവരാണ് ഇവര്‍.എന്നാല്‍ റെയില്‍വേയുടെ മാറിവരുന്ന മുന്‍ഗണയ്ക്ക് അനുസൃതമായി ചുമട്ടുത്തൊഴിലാളികള്‍ക്ക് ഇനി മുതല്‍ പ്രത്യേക പരിശീലനം നല്‍കും. ഇവര്‍ക്ക് സംഘടിത ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന കര്യവും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

വ്യാഴാഴ്ചയാണ് റെയില്‍വേ ബജറ്റ് മന്ത്രി സുരേഷ് പ്രഭു അവതിരിപ്പിച്ചത്. നിരക്കില്‍ മാറ്റമൊന്നുമില്ലെങ്കിലും സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന ഒട്ടേറെ പദ്ധതികള്‍ മന്ത്രി കൊണ്ടുവന്നിട്ടുണ്ട്. നൂതന പദ്ധതികള്‍ക്കാണ് ബജറ്റില്‍ കൂടുതലും പ്രഖ്യാപനമുണ്ടായിട്ടുള്ളത്.












Click it and Unblock the Notifications