ശമ്പളവര്‍ദ്ധനവില്ലാതെ 34 വര്‍ഷം!
ജയ്പൂര്‍: വര്‍ഷാവര്‍ഷം ശമ്പളവര്‍നവ് ഉണ്ടായിട്ട് തന്നെ പിടിച്ചുനില്‍ക്കാന്‍ പാട് പെടുകയാണ് ആളുകള്‍. അതിനിടയിലാണ് ശമ്പളവര്‍ദ്ധനവില്ലാതെ ഒരാള്‍ കുറെ വര്‍ഷങ്ങള്‍ ജോലി ചെയ്യുന്നത്. ഒന്നും രണ്ടുമല്ല നീണ്ട 34 വര്‍ഷങ്ങളാണ് റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇയാള്‍ ശമ്പളവര്‍ദ്ധനവില്ലാതെ ജോലി ചെയ്തത്.
ജലാല്‍പട്ടി റെയില്‍വേ സ്റ്റേഷനില്‍ ക്ലീനര്‍ ആയി ജോലി ചെയ്യുന്ന ബൈജുവാണ് 34 വര്‍ഷം ശമ്പളവര്‍ദ്ധനവില്ലാതെ ജോലി ചെയ്തത്. റെയില്‍വേ വകുപ്പിന് മനസ് മാറുന്നതും കാത്ത് ഇത്രയും വര്‍ഷം ബൈജു ക്ഷമിച്ചു. ഇപ്പോള്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബൈജു.

താല്‍ക്കാലിക ജോലിക്കാരനായിരുന്ന ബൈജുവിന് റെയില്‍വേ വകുപ്പ് കൃത്യമായി ശമ്പളം കൊടുത്തിട്ടില്ല എന്ന് കോടതി കണ്ടെത്തി. ഇതുവരെയുള്ള ശമ്പള കുടിശ്ശിക കൃത്യമായി കൊടുത്തുതീര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. നാല് മാസത്തിനുള്ളില്‍ ശമ്പള കുടിശ്ശിക കൊടുക്കണം എന്നാണ് റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.
നാല് മാസത്തിനകം ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ത്തില്ലെങ്കില്‍ 12 ശതമാനം പലിശയും കൊടുക്കണം എന്നും കോടതി പറഞ്ഞു. രാജസ്ഥാന്‍ പത്രികയാണ് രസകരമായ ഈ കേസിന്റെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications