കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: ടിക്കറ്റെടുക്കാന്‍ 500 നല്‍കി, 20 രൂപയാക്കി റെയില്‍വേ ജീവനക്കാരന്‍; തട്ടിപ്പ് കയ്യോടെ പൊക്കി

Google Oneindia Malayalam News

പലതരം തട്ടിപ്പുകൾ നടക്കാറുണ്ട്. എന്നാൽ സർക്കാർ ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നു തന്നെ വഞ്ചന നടക്കുമ്പോൾ സാധാരണക്കാരായ ജനങ്ങൾ എന്താണ് ചെയ്യേണ്ടത്. കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്.

റെയിൽവേ ജീവനക്കാരൻ തടത്തുന്ന തട്ടിപ്പാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ സംഭവത്തിന്റെ വീഡിയോ പുറത്തായി, വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയർന്നുവരുന്നത്.. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം

1

ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം നടന്നത്. പണമിടപാട് നടത്തുന്നതിനിടെ റെയിൽവേ ജീവനക്കാരൻ യാത്രക്കാരനെ വഞ്ചിക്കുന്നതാണ് സംഭവം . വെള്ളിയാഴ്ച റെയിൽ വിസ്‌പേഴ്‌സ് എന്ന ഉപയോക്താവാണ് ക്ലിപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്. പോസ്റ്റിന്റെ അടിക്കുറിപ്പ് പ്രകാരം ചൊവ്വാഴ്ചയാണ് സംഭവം. ആരും കാണില്ലെന്ന ഉറപ്പിൽ ആണ് ഇയാൾ തട്ടിപ്പ് നടത്തിയത്..എന്നാൽ സംഭവത്തിന്റെ വീഡിയോ പകർത്തുകയായിരുന്നു...

'ജോലിസമയത്ത് പകുതിപേരും സ്വയംഭോഗം ചെയ്യുന്നു'; അഞ്ചില്‍ രണ്ട് സ്ത്രീകള്‍; കാരണം<br />'ജോലിസമയത്ത് പകുതിപേരും സ്വയംഭോഗം ചെയ്യുന്നു'; അഞ്ചില്‍ രണ്ട് സ്ത്രീകള്‍; കാരണം

2

വീഡിയോയിൽ, ടിക്കറ്റിംഗ് കൗണ്ടറിന് പിന്നിൽ ഇരിക്കുന്ന ഒരാൾ യാത്രക്കാരന്റെ കയ്യിൽ നിന്ന് 500 രൂപ സ്വീകരിച്ച ശേഷം തന്റെ പോക്കറ്റിൽ നിന്ന് 20 രൂപ 500 ന് പകരം വെയ്ക്കുന്നത് ആണു വീഡിയോയിൽ ഉള്ളത്. 125 വിലയുള്ള ടിക്കറ്റ് വാങ്ങാനാണ് കൗണ്ടറിൽ എത്തിയത്. 500 രൂപ നൽകുകയായിരുന്നു എന്നാൽ ജീവനക്കാരൻ യാത്രക്കാരനെ പറ്റിക്കുകയായിരുന്നു. ടിക്കറ്റിന് വേണ്ടി കൗണ്ടറിലെ ജീവനക്കാരൻ കൂടുതൽ പണം ആവശ്യപ്പെടുന്നതും കാണാം.
പ്രശസ്ത ഗായകൻ കൂട്ടുകാരന് കൊടുത്ത സമ്മാനം കണ്ടോ, ടോയ്‌ലറ്റ്; സന്തോഷംകൊണ്ട് തുള്ളിച്ചാടി കൂട്ടുകാരൻ

3


ക്ലിപ്പിൽ, സൂപ്പർഫാസ്റ്റ് ഗ്വാളിയർ ട്രെയിനിൽ യാത്ര അഭ്യർത്ഥിച്ച് ഉപഭോക്താവ് 500 രൂപ നോട്ട് നൽകുമ്പോൾ, റെയിൽവേ ജീവനക്കാരൻ തന്റെ പോക്കറ്റിൽ നിന്ന് 20 രൂപ നോട്ട് ഉപയോഗിച്ച് നോട്ട് മാറ്റുന്നു. 125 രൂപ വിലയുള്ള ടിക്കറ്റ് നൽകാൻ അയാൾ കൂടുതൽ പണം ആവശ്യപ്പെടുന്നു.
വീഡിയോ ഷെയർ ചെയ്തതു മുതൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

4

ഇത് റെയിൽവേ സേവയുടെയും ഡൽഹി ഡിവിഷൻ, നോർത്തേൺ റെയിൽവേയുടെയും (ഡിആർഎം ഡൽഹി എൻആർ) ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്... ജീവനക്കാരന്റെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്ക് എതിരെ നടപടി ഉണ്ടാകുമെന്നും പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ബന്ധപ്പെട്ട റെയിൽവേ അധികൃതർ പറഞ്ഞു. ജീവനക്കാരനെതിരെ അച്ചടക്ക നടപടി ആരംഭിച്ചതായാണ് വിവരം. അതേസമയം, വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. "ഇത് എനിക്ക് ചെന്നൈയിൽ പലതവണ സംഭവിച്ചിട്ടുണ്ട്.

5

ചില റെയിൽവേ ജീവനക്കാരുടെ യൂണിയൻ ഗുണ്ടായിസം അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ അവർക്ക് ധൈര്യം നൽകുന്നു." ഒരു ഉപയോക്താവ് എഴുതി, മറ്റൊരാൾ എഴുതി, "അപകടകരമാണ്, ഞാൻ ആദ്യമായി അത്തരം മാജിക് കാണുന്നത്, അയാൾ ഈ ക്ലിപ്പ് റെക്കോർഡ് ചെയ്തില്ലെങ്കിൽ പിന്നെ എന്ത് സംഭവിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത്?" "മറ്റുള്ളവരെ വഞ്ചിച്ച് കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിയെടുക്കുന്ന ഇത്തരക്കാരെ ഓർത്ത് നാണം തോന്നുന്നു. തീർത്തും വെറുപ്പാണ്. നടപടി വേണം," മറ്റൊരൾ എഴുതി... വീഡിയോ 195,000-ലധികം വ്യൂസും, 3,000-ലധികം ലൈക്കുകളും നേടി.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

English summary
railway employee replace passenger's RS 500 with RS 20,here is how he caught, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X