കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കരുടെ ശ്രദ്ധയ്ക്ക്!! റെയില്‍വേ വീണ്ടും യാത്രാ നിരക്ക് കൂട്ടാന്‍ പോകുന്നു

  • By Neethu
Google Oneindia Malayalam News

ദില്ലി: കെഎസ്ആര്‍ടിസി നിരക്കുകള്‍ കുറച്ചു എന്ന സാന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ റെയില്‍വേ യാത്രാ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ പോകുന്നു എന്ന് സൂചന. പുതിയ റെയില്‍വേ ബജറ്റിന്റെ പരിഗണനയിലാണ് തീരുമാനം.

യാത്രാക്കൂലി, ചരക്കുകൂലി എന്നിവയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് നിലവിലുള്ള പ്രശ്‌നത്തിന് കാരണമായത്. ഇതിനെ മറികടക്കാന്‍ പത്ത് ശതമാനമെങ്കിലും നിരക്ക് വര്‍ധിപ്പിക്കണം എന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

15-1426407080-railway-station

ഏഴാം ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ 32,000 കോടിയുടെ അധികബാധ്യതയും ഉണ്ടാകും. ചരക്ക് കൂലി വര്‍ധിപ്പിച്ചാല്‍ ചരക്കുഗതാഗതത്തില്‍ നിന്നുള്ള വരുമാനം നഷ്ടത്തിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എസി നിരക്ക് വര്‍ധിപ്പിച്ചാല്‍ യാത്രക്കാര്‍ വിമാന ഗതാഗതത്തെ ആശ്രയിക്കും എന്നതും പ്രശ്‌നം തന്നെയാണ്.

നിലവിലെ പ്രശ്‌നത്തെ പരിഹരിക്കാന്‍ യാത്രാ നിരക്കുകളില്‍ വര്‍ധനവ് വരുത്തുക മാത്രമേ വഴിയുള്ളൂ. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ തത്കാല്‍ ടിക്കറ്റില്‍ റെയില്‍വേ വരുത്തിയ മാറ്റങ്ങള്‍ മന്ത്രാലയത്തിന് വന്‍ ലാഭം കൊയ്യാനുള്ള മാര്‍ഗങ്ങളായിരുന്നു. ഒരു മാസത്തിനുള്ളിലാണ് വീണ്ടും നിരക്ക് വര്‍ധിപ്പിക്കാല്‍ പോകുന്നത്.

English summary
railway fare hike again in new budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X