ആ 'ചങ്ങലകള്‍' അടുത്തൊന്നും ഇല്ലാതാവില്ല
ദില്ലി: തീവണ്ടി അടിയന്തരമായി നിര്‍ത്താന്‍ അപായച്ചങ്ങലകളുള്ളത് പലര്‍ക്കും ആശ്വാസമായിട്ടുണ്ട്. എന്നാല്‍ പലരും അത് ദുരുപയോഗം ചെയ്യാറും ഉണ്ട്. എന്തായാലും ഈ ചങ്ങല റെയില്‍വേയ്ക്ക് 3000 കോടി രൂപയുടെ നഷ്ടമാണത്രെ വരുത്തി വയ്ക്കുന്നത്.
അതുകൊണ്ടു തന്നെ അപായച്ചങ്ങല എന്ന ഏര്‍പ്പാട് തന്നെ അവസാനിപ്പിയ്ക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം റെയില്‍വേ അറിയിച്ചിരുന്നു. എന്നാല്‍ അത്ര പെട്ടെന്നൊന്നും ആ ചങ്ങല ഇല്ലാതാവില്ല.

തീവണ്ടികളിലെ അപായ ചങ്ങലകള്‍ പിന്‍വലിയ്ക്കില്ലെന്നാണ് റെയില്‍വേ ഇപ്പോള്‍ അറിയിക്കുന്നത്. തത്കാലം അത്യാവശ്യം ബോധവത്കരണമൊക്കെ നല്‍കി 'ചങ്ങല വലിയ്ക്കല്‍' കുറയ്ക്കാനാണ് തീരുമാനം.
ചങ്ങലയ്ക്ക് പകരം ലോക്കോ പൈലറ്റിനെ ഫോണില്‍ കിട്ടാവുന്ന നമ്പറുകള്‍ ബോഗികളില്‍ എഴുതി വയ്ക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാണെന്ന കാര്യത്തില്‍ റെയില്‍വേയ്ക്ക് തന്നെ സംശയമുണ്ട്. ഗ്രാമീണ മേഖലകളില്‍ ഇത് പ്രായോഗികമാകില്ലെന്നാണ് റെയില്‍വേ ഇപ്പോള്‍ കണ്ടെത്തുന്നത്.
എന്തായാലും അപായച്ചലങ്ങലകള്‍ തത്കാലം അവിടെ തന്നെ കാണും. അനാവശ്യമായി ചങ്ങല വലിച്ച് റെയില്‍വേയെ ബുദ്ധിമുട്ടിക്കാതിരുന്നാല്‍ ആ സേവനം കുറച്ചുനാള്‍കൂടി ഉണ്ടാകുമെന്ന് ഉറപ്പിക്കാം.


Click it and Unblock the Notifications