കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റെയില്‍വെ സൂപ്പറാകുമോ?; പുതിയ പദ്ധതികളുമായി സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ട്രെയിനില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം ഒരിക്കലും നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള ട്രെയിന്‍ കൃത്യസമയം പാലിക്കുകയില്ലെന്ന്. അതുകൊണ്ട് തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയോടെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണ് ഏറെയും. ഇത് മനസ്സിലാക്കാതെ യാത്ര ചെയ്യുന്നവര്‍ കുടുങ്ങിയത് തന്നെ. ഇതോടൊപ്പം ട്രെയിനിലെ വൃത്തിഹീനമായ സാഹചര്യങ്ങളും, ജീവനക്കാരുടെ അലംഭാവവുമെല്ലാം ഒത്തുചേര്‍ന്ന് രാജ്യത്തിന്റെ സുപ്രധാന ഗതാഗത സൗകര്യത്തെ പരാതികളാല്‍ വീര്‍പ്പുമുട്ടിക്കുകയാണ്.

എന്നാല്‍ ഇന്ത്യന്‍ റെയില്‍വെ ഏറെ നാള്‍ ഇങ്ങനെ പോയിട്ട് കാര്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ റെയില്‍വെ സംവിധാനത്തെ മാറ്റിമറിക്കാനുള്ള ഐഡിയകളെക്കുറിച്ച് ചിന്തിക്കാന്‍ കേന്ദ്ര റെയില്‍മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഒരു യോഗം ചേരുന്നുണ്ട്. ഡിസംബര്‍ 16-ന് ദില്ലിയില്‍ ചേരുന്ന യോഗത്തില്‍ റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. 2022-ഓടുകൂടി ദേശീയ ഗതാഗത സൗകര്യത്തെ എങ്ങിനെ മര്യാദയുള്ള സംവിധാനമാക്കി മാറ്റാമെന്നാണ് ഇവര്‍ കൂലങ്കഷമായി ചിന്തിക്കുക.

piyush

'സമ്പര്‍ക്കം, ഏകോപനം, സംവാദം' എന്നതാണ് റെയില്‍വെ യോഗത്തിന്റെ വിഷയം. ഘടനാപരവും, സാംസ്‌കാരികവുമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം വിപണി മൂല്യം ഉയര്‍ത്താനും ലക്ഷ്യമിടുന്നു. ഒപ്പം ചരക്കുഗതാഗതത്തിലൂടെ 2022-ഓടെ റെയില്‍വെയുടെ വരുമാനം 40% വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. സമയകൃത്യത, സൗകര്യം, സുരക്ഷ, സൗഹാര്‍ദപരമായ രീതികള്‍ എന്നിവയെക്കുറിച്ചും യോഗം ചിന്തിക്കും. കൂടാതെ റെയില്‍ ഗതാഗതം സുരക്ഷിതമാക്കാനുള്ള പദ്ധതികളെക്കുറിച്ചും ചര്‍ച്ചയുണ്ടാകും.

പഴയകാല രീതികളെ ആശ്രയിക്കുന്ന ഇന്ത്യന്‍ റെയില്‍വെയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ആശയങ്ങളും ചര്‍ച്ചയില്‍ അവതരിപ്പിക്കും. നവീനമായ ടെക്‌നോളജിയെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നത് സംബന്ധിച്ച് ആശയങ്ങളും, പദ്ധതികളും അവതരിപ്പിക്കാന്‍ സീനിയര്‍ റെയില്‍വെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍ ജീവനക്കാരുടെ പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയമാണ്. ജീവനക്കാരുടെ സന്തോഷവും, പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏത് തരത്തിലുള്ള ഇന്‍സെന്റീവാണ് അവര്‍ക്ക് നല്‍കേണ്ടതെന്നും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്തായാലും ആശയങ്ങള്‍ ചര്‍ച്ചകളില്‍ അവസാനിക്കാതിരുന്നാല്‍ ഇന്ത്യന്‍ റെയില്‍വെയും പുരോഗമിക്കും.

വെള്ളാപ്പള്ളിയെ വെച്ച് എല്‍ഡിഎഫ് വിലപേശും; ബിഡിജെഎസ് ഇടതുപക്ഷത്തെത്തുംവെള്ളാപ്പള്ളിയെ വെച്ച് എല്‍ഡിഎഫ് വിലപേശും; ബിഡിജെഎസ് ഇടതുപക്ഷത്തെത്തും

English summary
railway minister Piyush Goyal and senior officials meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X