കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസഫര്‍ നഗര്‍ അപകടം: ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം, ശബ്ദം കടുപ്പിച്ച് മന്ത്രി

അപകടത്തില്‍ 23 പേര്‍ മരിച്ച സംഭവത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ പുരി- ഹരിദ്വാര്‍- കലിംഗ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. പ്രഥമവിവരറിപ്പോര്‍ട്ട് ഞായറാഴ്ച തന്നെ സമര്‍പ്പിക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളത്. അപകടത്തിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും റെയില്‍ വേ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിത്തലിന് സുരേഷ് പ്രഭു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കലിംഗ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റിയത്. 23 പേര്‍ മരിച്ച സംഭവത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുരിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേയ്ക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ദില്ലിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലിയിലായിരുന്നു അപകടം. എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

 നിരീക്ഷിച്ചു വരുന്നു

നിരീക്ഷിച്ചു വരുന്നു

അപടകം നടന്നതോടെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും പാളങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രവര്‍ത്തനങ്ങളില്‍ ഒരു വിധത്തിലുമുള്ള വീഴ്ച അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കേസ്

സംഭവത്തില്‍ കേസ്

മുസഫര്‍ നഗര്‍ സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേയുടെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവന്നേക്കും. അനൗദ്യോഗിക റെയില്‍വേ അറ്റകുറ്റപ്പണികളാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധനസഹായം പ്രഖ്യാപിച്ചു

ധനസഹായം പ്രഖ്യാപിച്ചു

ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് തീവണ്ടി അപകടത്തില്‍പ്പെട്ടത്. പുരി-ഹരിദ്വാർ കലിംഗ ഉദ്ഗാൽ എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. 23 പേർ മരിച്ചെന്ന് ഉത്തർപ്രദേശ് പോലീസ് സ്ഥിരീകരിച്ചിരുന്നു. 100 ഓളം പേർക്ക് പരിക്ക് പറ്റി. അപകടത്തിൽ മരണമടഞ്ഞവർക്ക് 3.5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് റെയിൽവെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഗുരുതര പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും നിസാര രിക്കുള്ളവർക്ക് ഇരുപത്തഞ്ചായിരം രൂപ വീതവും ധനസഹായം നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. . വൈകിട്ട് 5.40 നാണ് അപകടം നടന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

14 കോച്ചുകള്‍ പാളം തെറ്റി

14 കോച്ചുകള്‍ പാളം തെറ്റി

ശനിയാഴ്ച വൈകിട്ടാണ് പുരി-ഹരിദ്വാർ ഉത്കൽ എക്സ്പ്രസിന്റെ 14 ബോഗികൾ മുസാഫർ നഗറിൽ വെച്ച് പാളം തെറ്റിയത്. അപകടത്തിൽ ഇതുവരെ 23 പേർ മരിച്ചെന്നും, 70ലേറെ പേർക്ക് പരിക്കേറ്റെന്നുമാണ് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയത്. റെയിൽവേ ജീവനക്കാർ വേണ്ടത്ര മുൻകരുതലില്ലാതെ ട്രാക്കിൽ അറ്റകുറ്റപ്പണിയിലേർപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സ്ഥലത്തെത്തിയ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രാഥമിക റിപ്പോർട്ട് നൽകിയിരിക്കുന്നത്. അപകടത്തിന്‍റെ ആഘാതത്തില്‍ ഒരു കോച്ച് മറ്റുള്ളവയ്ക്കും മുകളിലേയ്ക്ക് കയറിയിരുന്നു.

അട്ടിമറി നടന്നു!!

അട്ടിമറി നടന്നു!!

ട്രെയിന്‍ അപകടത്തിന് പിന്നില്‍ അട്ടിമറിയെന്നാണ് സംശയമുയര്‍ന്നിരുന്നുവെങ്കിലും ഇതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. അപകടത്തിന് പിന്നില്‍ അട്ടിമറിയുണ്ടായെന്ന സംശയത്തില്‍ ഭീകരവിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

അനൗദ്യോഗിക അറ്റകുറ്റപ്പണി

അനൗദ്യോഗിക അറ്റകുറ്റപ്പണി

ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ കുറിച്ച് യാതൊരു മുന്നറിയിപ്പും ജീവനക്കാർ നൽകിയിരുന്നില്ല. ട്രാക്കിൽ ചുവന്ന കൊടിയോ മറ്റ് സൂചനകളോ നൽകാതിരുന്ന ജീവനക്കാർ ട്രയിനുകളുടെ വേഗത കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

English summary
Union Railway Minister Suresh Prabhu on Sunday directed AK Mittal, the Chairman of Railway Board, to fix responsibility for the Kalinga Utkal Express derailment by the day's end.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X