ട്രെയിനപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം
ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം വീതവും നിസ്സാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും റെയില്‍വേ മന്ത്രാലയം നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. അശ്വിനി വൈഷ്ണവ് അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതായും പരിക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കൊല്‍ക്കത്തയില്‍ നിന്നും ഭുവനേശ്വറില്‍ നിന്നുമായി രക്ഷാപ്രവര്‍ത്തക സംഘം അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. മാത്രമല്ല എന്‍ഡിആര്‍എഫും വ്യോമ സേനയില്‍ നിന്നുളള രക്ഷാപ്രവര്‍ത്തകരും സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാ പ്രവര്‍ത്തക സംഘവും അപകട സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 3 മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നീണ്ടേക്കും എന്നാണ് സൂചന.
Ex-gratia compensation to the victims of this unfortunate train accident in Odisha;
— Ashwini Vaishnaw (@AshwiniVaishnaw) June 2, 2023
₹10 Lakh in case of death,
₹2 Lakh towards grievous and ₹50,000 for minor injuries.












Click it and Unblock the Notifications