ട്രെയിന്‍ ടിക്കറ്റ്: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം, നടപടി 2017 മുതല്‍!!
പുതിയ നിര്‍ദേശം 2017 ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരും.
ദില്ലി: മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. കൗണ്ടറുകളിലും ഓണ്‍ലൈനിലും ടിക്കറ്റ് രജിസ്‌ട്രേഷനും ആധാര്‍ കാര്‍ഡോ യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡോ നിര്‍ബന്ധമാക്കിക്കൊണ്ടുള്ളതാണ് റെയില്‍വേയുടെ നീക്കം. പുതിയ നിര്‍ദേശം 2017 ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള ടിക്കറ്റ് റിസര്‍വേഷനും ടിക്കറ്റിലെ ഇളവും ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ടിക്കറ്റ് റിസര്‍വേഷനില്‍ ഇടനിലക്കാരുടെ പങ്ക് ഇല്ലാതാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.

ജനുവരിയില്‍ പരീക്ഷണാര്‍ത്ഥം
2017 ഏപ്രില്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെ ഈ സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പിലാക്കും.

കണ്‍സെഷന് ആധാര്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കും. ജനുവരി മുതല്‍ മാര്‍ച്ച് വരെ പരീക്ഷാര്‍ത്ഥവും പിന്നീട് നിര്‍ബന്ധവുമാക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം.

ഐആര്‍സിടിസിയ്ക്ക് വിവരം നല്‍കണം
മുതിര്‍ന്ന പൗരന്മാരോട് അവരുടെ ആധാര്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ഐആര്‍സിടിസി വെബ്ബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അറിയിക്കാന്‍ നോട്ടീസ് നല്‍കും. വെബ്ബ്‌സൈറ്റിന് പുറമേ ഡിസംബര്‍ മുതല്‍ റിസര്‍വേഷന്‍ ഓഫീസുകള്‍ വഴിയും ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ കഴിയും.

ആദ്യഘട്ടത്തില്‍ നിര്‍ബന്ധമല്ല
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഘട്ടത്തില്‍ ആധാര്‍ കാര്‍ഡ് വേരിഫിക്കേഷന്‍ ഓപ്ഷണലാണ്. ഈ ഘട്ടത്തില്‍ മുഴുവന്‍ തുകയും നല്‍കിയാല്‍ മാത്രമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റിനും നിലവില്‍ ഇളവുകള്‍ ലഭിക്കില്ല

ഒറിജിനല്‍ വേണ്ട
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ 2017 ഏപ്രില്‍ 1 മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് റിസര്‍വേഷനായി ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ളവയുടെ ഒറിജനല്‍ സമര്‍പ്പിക്കേണ്ടിവരില്ല.

കള്ളത്തരം നടപ്പില്ല
മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ദുരുപയോഗവും ആള്‍മാറാട്ടവും തടയുകയാണ് റിസര്‍വേഷന്‍ സംവിധാനത്തെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം. വ്യാജപ്പേരുകളില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്ന ഏജന്റുമാരുടെ ഇടപെടലും ഇതോടെ ഇല്ലാതാവും.

വിവരങ്ങളെല്ലാം നല്‍കണം
ഐആര്‍സിടിസി വെബ്ബ്‌സൈറ്റിലെ മാസ്റ്റര്‍ ലിസ്റ്റില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുന്നതിനായി പേര്, ജനനത്തിയതി, ലിഗം, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിലെ വിവരങ്ങളും നല്‍കണം.












Click it and Unblock the Notifications