അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായി ചെലവഴിച്ചത് 24 കോടി:റെയിൽവേ ഉദ്യോഗസ്ഥൻ നിരത്തുന്ന കണക്കുകൾ ഇങ്ങനെ
ദില്ലി: ലോക്ക്ഡൌണിനിടെ കുടങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്ത് എത്തിക്കുന്നതിനായി സർവീസ് നടത്തിയത് 34 ശ്രമിക് സ്പെഷ്യൽ ട്രെയിനുകളെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ. 34 ട്രെയിനുകൾക്കുമായി 24 കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചതെന്നാണ് കണക്ക്കൂട്ടൽ. 24 കോടിയുടെ 15 ശതമാനം തുക സംസ്ഥാന സർക്കാരുകളും അവശേഷിക്കുന്ന 85 ശതമാനം റെയിൽവേയുമാണ് ചെലവഴിക്കുക. ഇത് ഏകദേശം 20 കോടിടോളം വരുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.
ഇതിനിടെ വരുംദിവസങ്ങളിൽ സർവീസ് നടത്തുന്ന ശ്രമിക് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കും. ആയിരക്കണക്കിന് അതിഥി തൊഴിലാളികളെയാണ് ഇനിയും ജന്മനാട്ടിലേക്ക് തിരികെയെത്തിക്കാനുള്ളത്. കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ നിരക്ക് സംബന്ധിച്ച് കേന്ദ്രസർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിൽ വാഗ്വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉടലെടുത്തത്. അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ട്രെയിൻ യാത്രാച്ചെലവ് കോൺഗ്രസ് പാർട്ടിയും സ്റ്റേറ്റ് കമ്മറ്റിയും വഹിക്കാമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതിഥി തൊഴിലാളികളിൽ നിന്ന് യാത്രാച്ചെലവ് ഈടാക്കാനുള്ള നീക്കത്തിനെതിരെ ആദ്യം രംഗത്തെത്തിയതും കോൺഗ്രസ് ആയിരുന്നു.

അതിഥി തൊഴിലാളികൾക്ക് സൌജന്യമായി സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള ചെലവിന്റെ 85 ശതമാനം തുകയും വഹിക്കുന്നത് റെയിൽവേ ആണെന്നായിരുന്നു കേന്ദ്രസർക്കാറും ബിജെപിയും അവകാശപ്പെടുന്നത്. മെയ് ഒന്നിനാണ് അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടത്. 1225 തൊഴിലാളികെയാണ് തെലങ്കാനയിലെ ലിംഗമ്പള്ളി സ്റ്റേഷനിൽ നിന്ന് ജാർഖണ്ഡിലെ ഹാട്ടിയയിലെത്തിച്ചത്.
അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി സൌകര്യമൊരുക്കണമെന്ന കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് റെയിൽവേ യാത്രാ സൌകര്യം ഒരുക്കിയത്. ലോക്ക്ഡൌണിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് നടത്തിയ ആദ്യത്തെ ട്രെയിനായിരുന്നു ജാർഖണ്ഡിലെത്തിയത്. ഇതിന് സമാനമായി കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളും കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിപ്പോയിരുന്നു.
Recommended Video
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications