കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായി ചെലവഴിച്ചത് 24 കോടി:റെയിൽവേ ഉദ്യോഗസ്ഥൻ നിരത്തുന്ന കണക്കുകൾ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ലോക്ക്ഡൌണിനിടെ കുടങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്ത് എത്തിക്കുന്നതിനായി സർവീസ് നടത്തിയത് 34 ശ്രമിക് സ്പെഷ്യൽ ട്രെയിനുകളെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ. 34 ട്രെയിനുകൾക്കുമായി 24 കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചതെന്നാണ് കണക്ക്കൂട്ടൽ. 24 കോടിയുടെ 15 ശതമാനം തുക സംസ്ഥാന സർക്കാരുകളും അവശേഷിക്കുന്ന 85 ശതമാനം റെയിൽവേയുമാണ് ചെലവഴിക്കുക. ഇത് ഏകദേശം 20 കോടിടോളം വരുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.

എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്ത്, സിനിമയെ വെല്ലുന്ന ചേസിംഗ്, ടോൾഗേറ്റ് തകര്‍ത്തു, ഒടുവില്‍...എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്ത്, സിനിമയെ വെല്ലുന്ന ചേസിംഗ്, ടോൾഗേറ്റ് തകര്‍ത്തു, ഒടുവില്‍...

ഇതിനിടെ വരുംദിവസങ്ങളിൽ സർവീസ് നടത്തുന്ന ശ്രമിക് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കും. ആയിരക്കണക്കിന് അതിഥി തൊഴിലാളികളെയാണ് ഇനിയും ജന്മനാട്ടിലേക്ക് തിരികെയെത്തിക്കാനുള്ളത്. കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ നിരക്ക് സംബന്ധിച്ച് കേന്ദ്രസർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിൽ വാഗ്വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉടലെടുത്തത്. അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ട്രെയിൻ യാത്രാച്ചെലവ് കോൺഗ്രസ് പാർട്ടിയും സ്റ്റേറ്റ് കമ്മറ്റിയും വഹിക്കാമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതിഥി തൊഴിലാളികളിൽ നിന്ന് യാത്രാച്ചെലവ് ഈടാക്കാനുള്ള നീക്കത്തിനെതിരെ ആദ്യം രംഗത്തെത്തിയതും കോൺഗ്രസ് ആയിരുന്നു.

 pti02-05-2020-00

അതിഥി തൊഴിലാളികൾക്ക് സൌജന്യമായി സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള ചെലവിന്റെ 85 ശതമാനം തുകയും വഹിക്കുന്നത് റെയിൽവേ ആണെന്നായിരുന്നു കേന്ദ്രസർക്കാറും ബിജെപിയും അവകാശപ്പെടുന്നത്. മെയ് ഒന്നിനാണ് അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടത്. 1225 തൊഴിലാളികെയാണ് തെലങ്കാനയിലെ ലിംഗമ്പള്ളി സ്റ്റേഷനിൽ നിന്ന് ജാർഖണ്ഡിലെ ഹാട്ടിയയിലെത്തിച്ചത്.

Recommended Video

cmsvideo
നമ്മുടെ ksrtcയും മാസ്സാണ്‌ | Oneindia Malayalam

അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി സൌകര്യമൊരുക്കണമെന്ന കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് റെയിൽവേ യാത്രാ സൌകര്യം ഒരുക്കിയത്. ലോക്ക്ഡൌണിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് നടത്തിയ ആദ്യത്തെ ട്രെയിനായിരുന്നു ജാർഖണ്ഡിലെത്തിയത്. ഇതിന് സമാനമായി കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളും കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിപ്പോയിരുന്നു.

 'ബാങ്ക് വിളിക്കാന്‍ അനുമതിയില്ല';യോഗി ആദിത്യനാഥിനെ കൊല്ലണമെന്ന് പോസ്റ്റ്;കോണ്‍സ്റ്റബിള്‍ അറസ്റ്റില് 'ബാങ്ക് വിളിക്കാന്‍ അനുമതിയില്ല';യോഗി ആദിത്യനാഥിനെ കൊല്ലണമെന്ന് പോസ്റ്റ്;കോണ്‍സ്റ്റബിള്‍ അറസ്റ്റില്

കൊറോണ വ്യാപിക്കുന്നു; ചെന്നൈയില്‍ മദ്യഷാപ്പുകള്‍ തുറക്കേണ്ടെന്ന് തീരുമാനംകൊറോണ വ്യാപിക്കുന്നു; ചെന്നൈയില്‍ മദ്യഷാപ്പുകള്‍ തുറക്കേണ്ടെന്ന് തീരുമാനം

 ഒരാൾക്ക് വിറ്റത് 52,841 രൂപയുടെ മദ്യം; ബിൽ വൈറൽ.. പുലിവാല് പിടിച്ച് മദ്യശാല, പിന്നാലെ കേസും ഒരാൾക്ക് വിറ്റത് 52,841 രൂപയുടെ മദ്യം; ബിൽ വൈറൽ.. പുലിവാല് പിടിച്ച് മദ്യശാല, പിന്നാലെ കേസും

കൊറോണ മരണസംഖ്യയില്‍ വ്യത്യാസം; അനുബന്ധ രോഗങ്ങള്‍കൊണ്ട് മരിച്ചവരുടേത് ഉള്‍പ്പെടുത്തിയില്ലകൊറോണ മരണസംഖ്യയില്‍ വ്യത്യാസം; അനുബന്ധ രോഗങ്ങള്‍കൊണ്ട് മരിച്ചവരുടേത് ഉള്‍പ്പെടുത്തിയില്ല

English summary
Railway official says central government spent 24 crore for migrants commutation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X