കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷാപ്രവർത്തനത്തിന് ആദരം: സമ്മാനത്തുകയുടെ പകുതി അമ്മയ്ക്കും കുഞ്ഞിനും നൽകുമെന്ന് മയൂർ ഷെൽക

Google Oneindia Malayalam News

മുംബൈ: കഴിഞ്ഞ ദിവസമാണ് മുംബൈയിലെ വാൻഗണി റെയിൽവേ സ്റ്റേഷനിൽ അമ്മയ്ക്കൊപ്പം നടന്നുപോകുകായിരുന്ന കുട്ടി റെയിൽവേ ട്രാക്കിലേക്ക് വീണത്. ഇതോടൊപ്പം അമ്മയെയും തന്നെ കണ്ടുനിന്നവരെയും ആശങ്കപ്പെടുത്തിക്കൊണ്ട് ഒരു ട്രെയിനും കടന്നുവന്നു. ഇത് കണ്ട് ട്രാക്കിലേക്ക് ഓടിയെത്തിയ റെയിൽവേ ജീവനക്കാരനാണ് കുഞ്ഞിനെ രക്ഷിച്ചത്. ട്രെയിൻ അടുത്തെത്തുമ്പോഴേക്ക് കുഞ്ഞിനെ പ്ലാറ്റ്ഫോമിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തു. ഇതോടെ താരമായത് സ്റ്റേഷനിലെ പോയിന്റ്സ് മാൻ മയൂർ ഷെൽകയാണ്. രക്ഷാ പ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യം റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പിന്നീട് പങ്കുവെച്ചിരുന്നു.

മണിക്കുട്ടനും സൂര്യയും തമ്മിൽ സെറ്റ് ആയി; ബിഗ് ബോസ് വീട്ടിലെ പ്രണയത്തെക്കുറിച്ച് രമ്യമണിക്കുട്ടനും സൂര്യയും തമ്മിൽ സെറ്റ് ആയി; ബിഗ് ബോസ് വീട്ടിലെ പ്രണയത്തെക്കുറിച്ച് രമ്യ

സംഭവം പുറത്തറിഞ്ഞതോടെ മയൂർ ഷെൽക്കയെത്തേടിയെത്തിയത് പ്രശംസാ പ്രവാഹങ്ങളാണ്. എന്നാൽ കാഴ്ചാ വൈകല്യമുള്ള അമ്മയ്ക്ക് കുട്ടി ട്രാക്കിലേക്ക് വീണതോടെ രക്ഷിക്കാനുള്ള ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ലെന്നും കുട്ടിയെ രക്ഷിക്കാൻ പോകുമ്പോഴും തന്റെ ജീവൻ അപകടത്തിലാവുമോ എന്ന് ഭയന്നിരുന്നുവെന്നും മയൂർ പറയുന്നു. നിരവധി സമ്മാനങ്ങളാണ് മയൂരിനെ തേടിയെത്തിയത്.

 photo-2021-0

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

എന്നാൽ ഇന്ത്യൻ റെയിൽവേ സമ്മാനിച്ച അമ്പതിനായിരം രൂപയുടെ പകുതി താൻ രക്ഷിച്ച അമ്മയ്ക്കും കുഞ്ഞിനും നൽകണെന്നാണ് മയൂർ മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം. തനിക്ക് ഇനിയും സമ്മാനം തരാൻ ആഗ്രഹിക്കുന്നവർ ആ അമ്മയ്ക്കും കുഞ്ഞിനും അത് നൽകണമെന്നും മയൂർ പറയുന്നു. മയൂരിന്റെ വാക്കുകൽക്ക് കയ്യടിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കൊവിഡ് ബാധ മൂലം കഷ്ടതയനുഭവിക്കുന്ന ഈ സമയത്ത് ഈ സഹായങ്ങളെല്ലാം അവർക്കാണ് വേണ്ടതെന്നും മയൂർ പറയുന്നു.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Railway pointsman Mayur Shelke donates half of his award mon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X