കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി ട്വീറ്റില്‍; നിമിഷങ്ങള്‍ക്കുള്ളില്‍ റെയില്‍വേ കുഞ്ഞിന് പാല്‍ നല്‍കി!!

Google Oneindia Malayalam News

മന്മാദ്: ട്വിറ്ററിലെ യുവതിയുടെ അപേക്ഷ പരിഗണിച്ച് റെയില്‍വേ ശിശുവിന് പാലെത്തിച്ച് നല്‍കി. ഹാപ്പ- തിരുനെല്‍വേലി ട്രെയിനില്‍ കുഞ്ഞിനൊപ്പം സഞ്ചരിക്കുകയായിരുന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച ഇന്ത്യന്‍ റെയില്‍വേ വിശക്കുന്ന കുഞ്ഞിന് മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാക്കുകയായിരുന്നു. ഞായറാഴ്ച കൊങ്കണ്‍ റെയില്‍വേയിലായിരുന്നു സംഭവം.

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്ത ദമ്പതിമാരാണ് ചൂടുകൊണ്ട് കയ്യില്‍ക്കരുതിയിരുന്ന പാല്‍ കേടായതോടെ ദുരിതത്തിലായത്. ട്രെയിനിലെ പാന്‍ട്രിയില്‍ അന്വേഷിച്ചെങ്കിലും പാല്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ കുഞ്ഞ് വിശന്നുകരയാന്‍ തുടങ്ങിയതോടെയാണ് സഹയാത്രികന്‍ നേഹ ബാപ്പട്ട് കുട്ടിയുടെ സ്ഥിതി വിവരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.

dssd

തുടര്‍ന്ന് മുംബൈ, പൂനെ, രത്‌നതഗിരി, നാഷിക് എന്നിവിടങ്ങളില്‍ സ്‌നേഹയുടെ സുഹൃത്തുക്കളില്‍ നിന്ന് സഹായ വാഗ്ദാനം ലഭിച്ചിരുന്നു. നേഹയുടെ ഒരു സുഹൃത്ത് വിവരം കൊങ്കണ്‍ റെയില്‍വേയ്ക്ക് ട്വീറ്റ് ചെയ്തതോടെയാണ് നിര്‍ണായക പ്രതികരണം ലഭിച്ചത്. ട്വീറ്റിന് ഉടന്‍ തന്നെ പ്രതികരിച്ച റെയില്‍വേ ട്രെയിന്‍ കോളാട് സ്‌റ്റേഷനിലെത്തിയപ്പോള്‍ പാല്‍ ലഭ്യമാക്കുകയും ചെയ്തു.

English summary
A couple, with their 5-month-old baby,Kartiki, was travelling from Gujrat to Tirunelveli. Her mother was carrying milk for Kartiki but milk curdled due to heat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X