ട്രെയിനിൽ വെച്ച് കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവർത്തകർ: റെയിൽവേ സൂപ്രണ്ട്
ലഖ്നൊ: ഉത്തർപ്രദേശിൽ വെച്ച് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ. കന്യാസ്ത്രീകളെ ആക്രമിച്ചിട്ടുള്ളത് എബിവിപി പ്രവർത്തകരാണെന്ന് ഝാന്‍സി റെയിൽവേ സൂപ്രണ്ടാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
ഋശികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചതെന്നും മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
മാര്‍ച്ച് 19നാണ് ദില്ലിയിൽ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ആക്രമണമുണ്ടായത്. ട്രെയ്നില്‍ വെച്ച് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും ഇവർക്ക് നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ദില്ലിയിൽ നിന്ന് യാത്ര തിരിച്ചത്. വിദ്യാര്‍ത്ഥികള്‍ സാധാരണ വസ്ത്രവും കന്യാസ്ത്രീകള്‍ സഭാവസ്ത്രത്തിലുമായിരുന്നു യാത്ര ചെയ്തത്. തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ആക്രമിക്കപ്പെട്ടവർ.

ട്രെയിൻ ഝാന്‍സി എത്താറായപ്പോള്‍ യാത്രക്കാരായ ചിലര്‍ കന്യാസ്ത്രീകളുടെ സംഘത്തോട് പ്രശ്നമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥിനികളെ കന്യാസ്ത്രീകള്‍ മതംമാറ്റാന്‍ ശ്രമിക്കുകയെന്ന് ആരോപിച്ചായിരുന്നു അക്രമികളുടെ നീക്കം. ഇതിനിടെ തങ്ങള്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പല പറഞ്ഞെങ്കിലും ഇതൊന്നും ചെവിക്കൊള്ളാൻ ഇവർ തയ്യാറായിരുന്നില്ല.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
കന്യാസ്ത്രീകളെ 150 ഓളം ബജ്രംഗ്ദൾ പ്രവർത്തകർ മുദ്രാവാക്യം വിളികളും ഭീഷണികളുമായി ഉപദ്രവിച്ചതായും റെയിൽവേ പോലീസ് ഇവരോട് മോശമായി പെരുമാറിയതായും അമിത് ഷായ്ക്ക് എഴുതിയ കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കന്യാസ്ത്രീകളെയും വിദ്യാർത്ഥികളെയും ട്രെയിനിൽ നിന്ന് ബലമായി നീക്കം ചെയ്തതായും കന്യാസ്ത്രീകൾ ആധാർ ഐഡി കാർഡുകൾ കാണിച്ചെങ്കിലും കാർഡുകള്‍ വ്യാജമാണെന്ന് പറഞ്ഞ് പോലീസ് ഇവ സ്വീകരിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിലിടപെട്ടതോടെയാണ് ലഖ്‌നൗ പോലീസ് ഈ സംഘത്തെരാത്രി 11 മണിയോടെ പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ പറയുന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു ഈ സംഘം ശനിയാഴ്ച യാത്ര ചെയ്തത്.
കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications