കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രമിക് ട്രെയിനുകളുടെ പേരിൽ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്: സോണിയയ്ക്ക് റെയിൽവേ യൂണിയന്റെ കത്ത്

Google Oneindia Malayalam News

ദില്ലി: ശ്രമിക് പ്രത്യേക ട്രെയിൻ വിഷയത്തിൽ സോണിയാ ഗാന്ധിക്കെതിരെ തിരിഞ്ഞ് റെയിൽവേ യൂണിയൻ. അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്ന ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിന്റെ പേരിൽ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്നാണ് ആൾ ഇന്ത്യാ റെയിൽവേമെൻസ് ഫെഡറേഷൻ അഭ്യർത്ഥിച്ചിട്ടുള്ളത്.

 ഇന്ത്യയിലെ ജനനനിരക്ക് കുത്തനെ ഉയരുമെന്ന് യുഎൻ മുന്നറിയിപ്പ്: ജനിക്കുക 20 ദശലക്ഷം കുട്ടികൾ!! ഇന്ത്യയിലെ ജനനനിരക്ക് കുത്തനെ ഉയരുമെന്ന് യുഎൻ മുന്നറിയിപ്പ്: ജനിക്കുക 20 ദശലക്ഷം കുട്ടികൾ!!

കൊറോണ വൈറസ് വ്യാപനത്തിനിടെ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് അതിഥി തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയത്. സോണിയാ ഗാന്ധിക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം കൊറോണ വൈറസിന്റെ കാലത്ത് യാത്ര ചെയ്യുന്നത് അപകടകരമാണെന്നും കഠിനാധ്വാനത്തിലൂടെ റെയിൽവേ ജീവനക്കാരാണ് യാത്ര സാധ്യമാക്കുന്നതെന്നും സംഘടന കത്തിൽ ചൂണ്ടിക്കാണിച്ചു.

sonia-gandhi

അതിഥി തൊളിലാളികളെ 115 ട്രെയിനുകളിലായി സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള വലിയ പദ്ധതിയാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച എഐആർഎഫ് ജനറൽ സെക്രട്ടറി ശിവ് പാൽ മിശ്ര ഇതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും നിർദേശിക്കുന്നു.

രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനായുള്ള ശ്രമിക് സ്പെഷ്യൽ ട്രെയിൻ സർവീസ് മെയ് ഒന്നുമുതലാണ് ആരംഭിക്കുന്നത്. അതിഥി തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ അന്ന് മുതൽ തന്നെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികളുടെ യാത്രാച്ചെലവിന്റെ 85 ശതമാനം റെയിവേയും ബാക്കി 15 ശതമാനം ട്രെയിനുകൾ ആവശ്യപ്പെട്ട സംസ്ഥാന സർക്കാരുകളുമാണ് നൽകുകയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. നിലവിൽ 140 ശ്രമിക് ട്രെയിനുകളിലായി 1.35 ലക്ഷം പേരെയാണ് നാടുകളിലേക്ക് തിരിച്ചെത്തിച്ചുവെന്നാണ് റെയിൽവേ നൽകുന്ന കണക്കുകൾ.

English summary
Railway Union pens letter To Sonia Gandhi Over Migrant Trains Fare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X