കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായയുണ്ടാക്കാന്‍ ട്രെയിന്‍ ടോയ്‌ലറ്റില്‍ നിന്ന് വെള്ളം, അപാര വൃത്തി!! ഒരു ലക്ഷം പിഴയിട്ട് റെയില്‍വേ!

കാറ്ററിംഗ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം പിഴ

Google Oneindia Malayalam News

ഹൈദരാബാദ്: റെയില്‍വേയുടെ വൃത്തിയെ കുറിച്ച് പലപ്പോഴായി പല പരാതികള്‍ ഉയരാറുണ്ട്. തീരെ ശുചിത്വമില്ലാത്ത ഭക്ഷണമാണ് ലഭിക്കുന്നതെന്നും ടോയ്‌ലറ്റുകള്‍ വൃത്തിയില്ലെന്നും വരെ ആരോപണങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ ഇതെല്ലാം പരിഹരിക്കുമെന്ന ഒറ്റവാക്ക് ഉത്തരം മാത്രമാണ് റെയില്‍വേ പലപ്പോഴും നല്‍കാറുള്ളത്. എന്നാല്‍ ഇത് പാലിക്കാറില്ല. ഇപ്പോഴിതാ മറ്റൊരു സംഭവം റെയില്‍വേയ്ക്ക് കടുത്ത നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

ട്രെയിനിലെ ടോയ്റ്റലില്‍ നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് റെയില്‍വേയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഉടന്‍ തന്നെ റെയില്‍വേ നടപടിയെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. എന്നാല്‍ റെയില്‍വേയുടെ ശ്രദ്ധക്കുറവാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാരണമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

കാറ്ററിംഗ് കോണ്‍ട്രാക്ടര്‍

കാറ്ററിംഗ് കോണ്‍ട്രാക്ടര്‍

റെയില്‍വേ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ട്രെയിനില്‍ ഭക്ഷണം ഏര്‍പ്പെടുത്താറുണ്ട്. ഇതിനായി കാറ്ററിംഗ് കോണ്‍ട്രാക്ടും നല്‍കാറുണ്ട്. ഇങ്ങനെ കോണ്‍ട്രാക്ട് ലഭിച്ച വ്യക്തി തന്നെയാണ് വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം ഉണ്ടാക്കുന്നത് റെയില്‍വേ കണ്ടുപിടിച്ചത്. ഇയാള്‍ ട്രെയിനിലെ ടോയ്റ്റലില്‍ നിന്നുള്ള പൈപ്പില്‍ നിന്ന് വെള്ളമെടുത്ത ചായയുണ്ടാക്കുന്ന വീഡിയോ ആണ് പുറത്തെത്തിയത്. ഈ ടാപ്പിലെ വെള്ളം അങ്ങേയറ്റം വൃത്തിയില്ലാത്തതാണ്. അത് എന്തിന് ഉപയോഗിച്ചു എന്നതിന് ഇയാള്‍ മറുപടി പോലും പറയാന്‍ തയ്യാറായിരുന്നില്ല.

ദൃശ്യങ്ങള്‍ വൈറല്‍

ദൃശ്യങ്ങള്‍ വൈറല്‍

ചായ വില്‍ക്കുന്ന കെറ്റില്‍ ടോയ്‌ലറ്റില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ റെയില്‍വേ വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. തുടര്‍ന്ന് റെയില്‍വേ ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കാറ്ററിംഗ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിടാന്‍ റെയില്‍വേ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം.....

കഴിഞ്ഞ വര്‍ഷം.....

2017ല്‍ സംഭവം നടക്കുന്നത്. ചെന്നൈ സെന്‍ട്രല്‍-ചാര്‍മിനാര്‍ എക്‌സ്പ്രസില്‍ വച്ചാണ് സംഭവം നടന്നത്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം നടന്നത്. നേരത്തെ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ കാറ്ററിംഗ് കോണ്‍ട്രാക്ടറായ പി ശിവപ്രസാദില്‍ നിന്ന് പിഴയീടാക്കാന്‍ റെയില്‍വേ തീരുമാനിക്കുകയായിരുന്നു.

വീഡിയോയിലെ രണ്ടുപേര്‍

വീഡിയോയിലെ രണ്ടുപേര്‍

കാറ്ററിംഗ് കോണ്‍ട്രാക്ടര്‍ക്കൊപ്പം മറ്റ് രണ്ടുപേരും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇവര്‍ ശിവപ്രസാദിനെ സംഭവത്തില്‍ സഹായിക്കുകയും ചെയ്തിരുന്നു. നേരത്തെ റെയില്‍വേ പോലും ഈ രണ്ടുപേര്‍ ജീവനക്കാരാണ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇവര്‍ അനധികൃത കച്ചവടക്കാരാണ്. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകും. ഇവരുമായിട്ട് ഒരു ബന്ധവുമില്ലെന്ന് ശിവപ്രസാദ് പറയുന്നു.

അന്വേഷണം നടത്തി.....

അന്വേഷണം നടത്തി.....

സംഭവം വന്‍ വിവാദമായിട്ടും അന്വേഷണം നടത്താന്‍ റെയില്‍വേ തയ്യാറായിരുന്നില്ല. പിന്നീട് സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ശിവപ്രസാദിനോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ടോയ്‌ലറ്റില്‍ നിന്ന് വെള്ളമെടുത്തിട്ടില്ലെന്ന് മറുപടിയാണ് ലഭിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ ഇവിടെ നിന്ന് വെള്ളമെടുത്തതായി കണ്ടെത്തിയതെന്ന് അന്വേഷണം സംഘം കണ്ടെത്തി.

ദൃശ്യങ്ങള്‍ പകര്‍ത്തിയത്....

ദൃശ്യങ്ങള്‍ പകര്‍ത്തിയത്....

ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ട്രെയിനിന്റെ ടോയ്‌ലറ്റില്‍ വച്ച് കാപ്പി പകര്‍ത്തുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു. അതേസമയം കൂട്ടത്തിലുള്ള ഒരാള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വെള്ളം പകര്‍ത്തുന്നത് മറ്റാരുടെയും ശ്രദ്ധയിപ്പെടാതിരിക്കാനായി നിരവധി വില്‍പ്പനക്കാരോട് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. ഇവരുടെ കാവലില്‍ തന്നെയാണ് വെള്ളം പകര്‍ത്തിയതെന്നും റെയില്‍വേയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അനധികൃത കച്ചവടക്കാര്‍

അനധികൃത കച്ചവടക്കാര്‍

റെയില്‍വേ വിഭാഗം ഈ സംഭവത്തോടെ അനധികൃത കച്ചവടക്കാര്‍ക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ അനധികൃത കച്ചവടക്കാര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കുന്നുണ്ട്. ഇവരെ റെയില്‍വേയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റെയില്‍വേ നേരത്തെ തന്നെ പറഞ്ഞതാണ്. എന്നാല്‍ അംഗീകാരം കിട്ടിയ കോണ്‍ട്രാക്ടര്‍മാര്‍ ഇവരെയും ഒപ്പം കൂട്ടുന്നതായി പരാതിയുണ്ട്.

റെയില്‍വേ കുരുക്കില്‍

റെയില്‍വേ കുരുക്കില്‍

സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. അതിനാലാണ് ഒരു ലക്ഷം രൂപ തന്നെ പിഴയിട്ടതെന്ന് റെയില്‍വേ പറയുന്നു. എന്നാല്‍ കുറ്റസമ്മതത്തോടെ റെയില്‍വേ അധികൃതര്‍ തന്നെ കുരുക്കിലാണ്. ഏറ്റവും നിലവാരം കുറഞ്ഞവര്‍ക്കാണ് റെയില്‍വേ ഭക്ഷണത്തിന്റെ കോണ്‍ട്രാക്ട് കൊടുക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് ഏറ്റവും നല്ല ഭക്ഷണമാണ് നല്‍കുന്നതെന്നാണ് റെയില്‍വേയുടെ വാദം. യാത്രക്കാരുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്ന സംഭവത്തില്‍ റെയില്‍വേ കടുത്ത വിമര്‍ശനവും നേരിടുന്നുണ്ട്.

പ്രിസണര്‍ നമ്പര്‍ 8.. ദാവൂദിന്റെ വലംകൈ!! 70 ക്രിമിനല്‍ കേസുകള്‍, കൊടുംഭീകരനായി ഇന്ത്യ ബാങ്കോക്കില്‍പ്രിസണര്‍ നമ്പര്‍ 8.. ദാവൂദിന്റെ വലംകൈ!! 70 ക്രിമിനല്‍ കേസുകള്‍, കൊടുംഭീകരനായി ഇന്ത്യ ബാങ്കോക്കില്‍

സഹപ്രവര്‍ത്തകയാണ്.... മൂന്നുവയസുകാരിയുടെ അമ്മയാണ്.... കാമുകിയാവണം!! ഒടുവില്‍ ഞെട്ടിക്കുന്ന കൊലപാതകം!സഹപ്രവര്‍ത്തകയാണ്.... മൂന്നുവയസുകാരിയുടെ അമ്മയാണ്.... കാമുകിയാവണം!! ഒടുവില്‍ ഞെട്ടിക്കുന്ന കൊലപാതകം!

English summary
Railway vendor fined for using water from toilet to make tea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X