കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോര്‍പ്പറേറ്റുകള്‍ക്ക് സ്വന്തം ചരക്ക് തീവണ്ടി അനുവദിക്കും, യാത്രാ തീവണ്ടികളും ഓടി തുടങ്ങും!

വകാര്യ ചരക്ക് തീവണ്ടികള്‍ക്ക് റെയില്‍വേയില്‍ പ്രവേശനാനുമതി നല്‍കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സിമന്റ്, സ്റ്റീല്‍, രാസവസ്തുക്കള്‍, ധാന്യങ്ങള്‍, മറ്റ് സൈനീക ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ..

  • By Akhila
Google Oneindia Malayalam News

ദില്ലി: സ്വകാര്യ ചരക്ക് തീവണ്ടികള്‍ക്ക് റെയില്‍വേയില്‍ പ്രവേശനാനുമതി നല്‍കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സിമന്റ്, സ്റ്റീല്‍, രാസവസ്തുക്കള്‍, ധാന്യങ്ങള്‍, മറ്റ് സൈനീക ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പ്രത്യേക പദ്ധതി പ്രകാരം ട്രെയിനിറക്കാന്‍ അനുമതി നല്‍കും.

കമ്പിനികള്‍ക്ക് സ്വന്തം സ്റ്റേഷനില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ അനുമതിയുണ്ടായിരിക്കുമെന്ന് റെയില്‍വേ സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 20-25 മില്യണ്‍ ടണ്‍ വരെയാണ് അഡീഷണല്‍ കപ്പാസിറ്റി.

goods-train

ടാറ്റ സ്റ്റീല്‍, അദാനി അഗ്രോ, ക്രിബ്‌കോ തുടങ്ങിയവയടക്കം നിരവധി കമ്പനികള്‍ക്ക് ഇപ്പോള്‍ തന്നെ സ്വന്തമായി ടെര്‍മിനലുകളുണ്ട്. ഈ വര്‍ഷം 55 സ്വകാര്യ ട്രെയിനുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം. 5000 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ നടത്തുന്നത്.

റെയില്‍വേ ശൃംഘലകള്‍ ഉപയോഗിക്കുന്നത് കമ്പനികള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പണം നല്‍കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ തീരുമാനിക്കുന്നതിന് റെയില്‍വേ പ്രത്യേക സമിതി രൂപീകരിക്കും. പദ്ധതി വിജയകരമായാല്‍ ഉടന്‍ സ്വകാര്യ പാസഞ്ചര്‍ ട്രെയിനുകള്‍ക്കും അനുമതി നല്‍കുമെന്നാണ് സൂചന.

English summary
Railways to allow corporates to run own freight trains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X