കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനുകള്‍ 15 മുതല്‍ ഓടിത്തുടങ്ങിയേക്കും: ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ തീവണ്ടി ഗതാഗതം ഈ മാസം 15 മുതല്‍ ആരംഭിച്ചേക്കും. റെയില്‍വെ ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 14നാണ് 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. 15 മുതല്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കാമെന്നാണ് കരുതുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, തീവണ്ടിയിലെ ജീവനക്കാര്‍, ടിടിഇ, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം 15 മുതല്‍ ജോലിക്കെത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശം ലഭിച്ചുവെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നത്.

r

എല്ലാ ജീവനക്കാരോടും തയ്യാറെടുക്കാന്‍ 17 സോണുകള്‍ക്കും നിര്‍ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജധാനി, ശതാബ്ദി, ദുരന്തോ, ലോക്കല്‍ തീവണ്ടികള്‍ എന്നിവയെല്ലാം 15 മുതല്‍ തന്നെ സര്‍വീസ് ആരംഭിച്ചേക്കാം. 80 ശമതാനം ട്രെയിനുകളാണ് 15ന് സര്‍വീസ് ആരംഭിക്കൂ എന്നും സൂചനയുണ്ട്. ലോക്ക ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ 13523 തീവണ്ടികളാണ് 21 ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്.

എന്നാല്‍ 15 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കുമെന്ന് ഉറപ്പില്ലെന്നും ജീവനക്കാരോട് ജോലിക്ക് ഹാജരാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനുള്ള നിര്‍ദേശം ലഭിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ തീവണ്ടി ഗതാഗതം ആരംഭിക്കൂ എന്ന് ഇവര്‍ പറയുന്നു. ലോക്ക ഡൗണ്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിന് സര്‍ക്കാര്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ശുപാര്‍ശ പ്രകാരമായിരിക്കും സര്‍ക്കാര്‍ തീരുമാനം എടുക്കുക.

യുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവുംയുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവും

രാജ്യത്തെ പല ട്രെയിനുകളും പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. കൂടുതല്‍ ട്രെയിനുകളും അവ യാത്ര ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ കേന്ദ്രങ്ങളിലാണുള്ളത്. അതുകൊണ്ടുതന്നെ 15ന് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചാലും കൃത്യസമയത്ത് ഓടണമെന്നില്ല. ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മാത്രമേ സാധാരണ നിലയിലാകൂ.

കശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തികശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തി

അതേസമയം, കൊറോണ വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ അവലോകനം ചെയ്യാന്‍ മന്ത്രിമാരുടെ സമിതി യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ അംഗങ്ങളാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ലോക്ക് ഡൗണ്‍ എന്ന് അവസാനിപ്പിക്കണം, ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.

English summary
Railways asks to prepare for resumption of services from April 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X