കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റിൽ റെയിൽവേയ്ക്ക് 1.58 ലക്ഷം കോടി, ആഗോള നിലവാരത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് വരുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ബജറ്റിൽ റെയിൽവേയ്ക്ക് 1.58 ലക്ഷം കോടി | Oneindia Malayalam

ദില്ലി: കേന്ദ്ര ബജറ്റിനൊപ്പം പ്രഖ്യാപിച്ച റെയില്‍വേ ബജറ്റില്‍ റെയില്‍വേയ്ക്കായി മോദി സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത് 1.58 ലക്ഷം കോടി രൂപ. ഗതാഗത രംഗത്ത് ബജറ്റില്‍ ഇത്രയും വലിയ തുക വകയിരുത്തുന്നത് ആദ്യമായാണ്. എല്ലാ ആളില്ലാ ലെവല്‍ക്രോസുകളും ബ്രോഡ്വേജ് പാതയില്‍ നിന്നും നീക്കിയതായും റെയില്‍വേ മന്ത്രി കൂടിയായ പീയുഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ റെയില്‍വേ ആഗോളനിലവാരത്തിലെത്തിയെന്ന് മന്ത്രി അവകാശപ്പെട്ടു. റെയില്‍വേയെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ വര്‍ഷമാണ് കടന്ന് പോയതെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

budget

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഇത്തവണത്തെ റെയില്‍ വേ ബജറ്റിനെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്. ഈ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഇന്ത്യയിലെ യാത്രക്കാര്‍ക്ക് ആഗോള നിലവാരത്തിലുളള യാത്ര ഉറപ്പ് നല്‍കുമെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. റെയില്‍ വേ നിരക്കില്‍ ഇത്തവണ വര്‍ധനവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് റെയില്‍വേ നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്.

English summary
Budget 2019: Railways gets Rs 1.58 lakh Crore in Railway Budget 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X