കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: അവധി റദ്ദാക്കാൻ ആർപിഎഫ് നിർദേശം, റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കും!

Google Oneindia Malayalam News

ദില്ലി: ബാബറി മസ്ജിദ്- രാമജന്മഭൂമി തർക്ക കേസിന്റെ വിധി വരുന്നത് കണക്കിലെടുത്ത് റെയിൽവേ ഉദ്യോഗസ്ഥർക്ക് റെയിൽവേ പോലീസ് ഉപദേശം. അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥരോടും അവധി അവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നിർദേശമാണ് നൽകിയിട്ടുള്ളതെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ട്രെയിനുകളുടെ സുരക്ഷ വർധിപ്പിക്കാനാണ് നീക്കം. ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള എല്ലാ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ് ആർപിഎഫ് പുറത്തിറക്കിയിട്ടുള്ള ഏഴ് പേജുകളുള്ള ഉപദേശം.

 ഇന്ത്യയുടെ പിണക്കം മാറ്റാന്‍ പാകിസ്താന്‍... പിന്‍വാതില്‍ ചര്‍ച്ച, സൗഹൃദമൊരുക്കി കര്‍താര്‍പൂര്‍!! ഇന്ത്യയുടെ പിണക്കം മാറ്റാന്‍ പാകിസ്താന്‍... പിന്‍വാതില്‍ ചര്‍ച്ച, സൗഹൃദമൊരുക്കി കര്‍താര്‍പൂര്‍!!

അയോധ്യ കേസിലെ വിധി വരുന്ന പശ്ചാത്തലത്തിൽ പ്ലാറ്റ്ഫോം, റെയിൽവേ സ്റ്റേഷനുകൾ, യാർഡ്, പാർക്കിംഗ്,പാലങ്ങൾ, തുരങ്കങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷയാണ് ഉയർത്തുക. സംഘർഷം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും സ്ഫോടക വസ്തുുക്കൾ സൂക്ഷിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് നീക്കം. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധാനലായങ്ങൾ എന്നിവയുടെ സമീപത്തും സുരക്ഷ വർധിപ്പിക്കും. നവംബർ 17ന് അയോധ്യ- രാമക്ഷേത്ര തർക്ക വിഷയത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിധി പറയാനിരിക്കെയാണ് നീക്കം.

ayodhya-station

മുംബൈ, ദില്ലി, മാഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ തിരക്കേറിയ 78 സുപ്രധാന റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷയാണ് വിധി കണക്കിലെടുത്ത് ഉയർത്തുക. സ്റ്റേഷനുകളിലെ 100 ശതമാനം ലൈറ്റുകളും തെളിയിക്കാനും നിർദേശത്തിൽ സൂചിപ്പിക്കുന്നു. സ്റ്റേഷനുകളിൽ ട്രെയിനുകൾ ഇല്ലാത്ത സമയത്ത് വൈദ്യുതി ലാഭിക്കുന്നതിനായി ഇത് 30 ശതമാനമായി കുറക്കാനും ആർപിഎഫ് എല്ലാ റെയിൽവേ സോണുകളോടും നിർദേശിക്കുന്നു. ഉത്തർപ്രദേശിലെയും അയോധ്യയിലേയും സുരക്ഷ ഉറപ്പാക്കുന്നതിനായി 4000 പാരാമിലിട്ടറി ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര നിർദേശിച്ചിട്ടുള്ളത്.

English summary
Railways Issues Advisory, Cancels Leaves Ahead of Ayodhya Verdict; Security Heightened at 78 Stations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X