റിസര്‍വേഷന്‍ ചെയ്യാത്ത റെയില്‍വ്വേ ടിക്കറ്റുകളിൽ ബാര്‍ കോഡ് ചെയ്യാന്‍ പോകുന്നു...
ദില്ലി: റിസര്‍വ്വേഷന്‍ ചെയ്യാത്ത റെയില്‍വ്വേ ടിക്കറ്റുകള്‍ ബാര്‍ കോഡ് ചെയ്യുന്നതിന് ഇന്ത്യന്‍ റെയില്‍വ്വേ തീരുമാനമെടുത്തു. വരുമാനത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്തുന്നതിനും ടിക്കറ്റ് സിസ്റ്റത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനുമാണ് പുതിയ തീരുമാനം.
2016-17 ലെ റെയില്‍വ്വേ ബജറ്റിലാണ് റെയില്‍വ്വേ മന്ത്രി സുരേഷ് പ്രഭു ഇക്കാര്യം പറഞ്ഞത്. ദില്ലിയിലെ മൂന്ന് സ്റ്റേഷനുകളിലാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. പുതിയ ദില്ലി സ്റ്റേഷന്‍, പഴയ ദില്ലി സ്റ്റേഷന്‍, നിസാമുദീന്‍ എന്നിവിടങ്ങളിലാണ് ബാര്‍ കോഡിങ് കൊണ്ടുവരുന്നത്.

റെയില്‍വ്വേ ടിക്കറ്റുകള്‍ അനിയന്ത്രിതമായി പ്രിന്റ് ചെയ്ത് വില്‍ക്കുന്നത് തടയുന്നതിനാണ് ബാര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇത്തരത്തില്‍ ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്നത് റെയില്‍വ്വേയുടെ വരുമാനത്തെ സാരമായി ബാധിക്കും. അതിനാല്‍ ഐടി അടിസ്ഥാനമാക്കിയുള്ള ബാര്‍ കോഡിങ് സിസ്റ്റം റെയില്‍വ്വേ മേഖലയെ കൂടുതല്‍ സുതാര്യമാക്കും.
തെര്‍മല്‍ പ്രിന്ററുകള്‍ ഉപയോഗിച്ചാണ് ടിക്കറ്റുകളില്‍ ബാര്‍ കോഡുകള്‍ പ്രിന്റ് ചെയ്യുന്നത്. ടിക്കറ്റ് നമ്പര്‍, സ്‌റ്റോക്ക് നമ്പര്‍, തുക, പുറപ്പെടുന്ന സ്റ്റേഷന്‍, എത്തിച്ചേരുന്ന സ്റ്റേഷന്‍, കുട്ടികളുടെ എണ്ണം, ട്രെയിന്‍ വിവരം, യാത്ര ചെയ്യുന്ന ദിവസം, എന്നീ കാര്യങ്ങള്‍ ബാര്‍ കോഡില്‍ പ്രിന്റ് ചെയ്യും.
ടിക്കറ്റുകളില്‍ കാര്‍ബണ്‍ കോപ്പി ഉപയോഗിച്ച് തിയ്യതിയും ട്രെയിന്‍ നമ്പറും തിരുത്തുന്നവരെ ബാര്‍ കോഡുകള്‍ വഴി എള്ളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. ടിക്കറ്റ് പരിശോധനാ സമയത്ത് സ്‌കാനിങ് മെഷീന്‍ ഉപോഗിച്ച് ബാര്‍ കോഡുകള്‍ ചെക്ക് ചെയ്യുന്നതിനും എള്ളുപ്പമാണ്. കൂടുതല്‍ സ്റ്റേഷനുകളിലേക്ക് ബാര്‍ കോഡ് പദ്ധതി വികസിപ്പിക്കുമെന്നും റെയില്‍വ്വേ മന്ത്രി അറിയിച്ചു.












Click it and Unblock the Notifications