സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ആപ്ലിക്കേഷന്‍
ദില്ലി: ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അഖിലേന്ത്യ മെബൈല്‍ അപ്ലിക്കേഷന്‍ സേവനം കൊണ്ടു വരുന്നതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സ് തീരുമാനിച്ചു.
മൊബൈല്‍ ആപ്ലിക്കേഷനു പുറമെ എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പുതിയ ആപ്ലിക്കേഷന്‍ ആര്‍പിഎഫുമ്മായി ഏകോപിപ്പിച്ചായിരിക്കും പ്രവര്‍ത്തിക്കുക.

റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന മോഷണവും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തടയുന്നതിനും സജ്ജീകരണമൊരുക്കുന്നുണ്ട്. സ്ത്രീകള്‍ക്കു നേരെയുണ്ടാക്കുന്ന അക്രമങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications