കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജി റിപ്പോര്‍ട്ട് പണികൊടുത്തു: ട്രെയിനിലെ ഭക്ഷണത്തില്‍ നിര്‍ണ്ണായക മാറ്റം, പുതിയ നയം ഉടന്‍!!

ഇന്ത്യന്‍ റെയില്‍വേയില്‍ വിതരണം ചെയ്യുന്ന ഭക്ഷത്തെ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് നീക്കം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മാറ്റത്തിനൊരുങ്ങി റെയില്‍വേ. യാത്രക്കാര്‍ക്ക് മികച്ച ഗുണമേന്മയുള്ള ഭക്ഷണം നല്‍കുന്നതിനായി പുതിയ കാറ്ററിംഗ് പോളിസി കൊണ്ടുവരുമെന്നാണ് ഞായറാഴ്ച റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണെന്നും ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും വില്‍ക്കുന്ന ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം ചെയ്യുന്നതെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഫെബ്രുവരി 27ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പുതിയ കാറ്ററിംഗ് നയം അനുസരിച്ച് റെയില്‍വേയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണമേന്മ, കിച്ചണ്‍ യൂണിറ്റ് എന്നിവയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഐആര്‍സിടിയ്ക്ക് ആയിരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇതിന് പുറമേ റെയില്‍വേയ്ക്ക് കീഴിലുള്ള മൊബൈല്‍ യൂണിറ്റുകള്‍, പാന്‍ കാര്‍, എന്നിവ കൈകാര്യം ചെയ്യുന്നത് ഐആര്‍ടിസിടിസി ആയിരിക്കുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നു. സോണല്‍ റെയില്‍വേ നിര്‍ദേശിച്ചതു പ്രകാരമായിരിക്കും ഇവയുടെ പ്രവര്‍ത്തനം. റെയില്‍വേ മന്ത്രാലയം ട്വീറ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് പുറമേ ഭക്ഷണത്തിന്‍റെ വില, ബുക്കിംഗ് ചാര്‍ജ് എന്നിവയും റെയില്‍വേ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

railway1

അണുബാധയുള്ള ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നതെന്നും റീസൈക്കിള്‍ ചെയ്ത പാക്കിംഗ് വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതില്‍ വെള്ളക്കുപ്പികള്‍ ഉള്‍പ്പെടുന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ 74 സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ജ്യൂസുകളും മറ്റ് പാനീയങ്ങളും തയ്യാറാക്കുന്നതിന് പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നതെന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുറന്നിടുന്നതുമൂലം പാറ്റയും എലിയും സ്പര്‍ശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Ministry of Railways, on Sunday, highlighted their New Catering Policy with an objective to provide quality food to passengers after the Comptroller and Auditor General (CAG) came out with reports slamming the Railways for serving food which they deemed to be unfit for consumption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X