കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റെയില്‍വേ മുഖം മാറുന്നു! നേരത്തെ ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്!

Google Oneindia Malayalam News

Recommended Video

cmsvideo
പുതിയ തീരുമാനങ്ങളുമായി ഇന്ത്യൻ റെയിൽവേ | Oneindia Malayalam

ദില്ലി: വിമാനകമ്പനികളുടെ മാതൃകയില്‍ നിരക്ക് നിര്‍ണയിക്കാന്‍ ശുപാര്‍ശ. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്ക് ഈടാക്കാനാണ് പദ്ധതിയിടുന്നത്. റെയില്‍വേ ബോര്‍ഡ‍് നിയോഗിച്ച കമ്മറ്റിയാണ് ഈ ശുപാര്‍ശ മുന്നോട്ടുവച്ചത്. നിലവില്‍ വിമാന കമ്പനികളാണ് ഈ സംവിധാനം നടപ്പിലാക്കി വരുന്നത്. നേരത്തെ തന്നെ നിശ്ചയിച്ചിട്ടുള്ള യാത്രകള്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വന്‍ ഇളവുകളാണ് വിമാന കമ്പനികള്‍ നല്‍കിവരാറുള്ളത്.

ഫ്ലെക്സി നിരക്കുകളെക്കുറിച്ച് പരാതി വ്യാപകമായ സാഹചര്യത്തിലാണ് റെയില്‍വേ ബോര്‍ഡിന് മുമ്പാകെ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. വിദഗ്ധ സമിതി റെയില്‍വേ ബോര്‍ഡിന് നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്ലെക്സി നിരക്കുകള്‍ തുടരുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്ന് പാര്‍ലമെന്‍റില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.

train

ഒഴിവ് വരുന്ന സീറ്റുകളുടെ അടിസ്ഥാനത്തില്‍ ട്രെയിനുകളില്‍ നിരക്ക് നിര്‍ണയിക്കുന്ന സമ്പ്രദായമാണ് വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. ഈ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ 20 മുതല്‍ 50 ശതമാനം വരെ ഇളവാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടാവുക. ഉത്സവകാലത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്താനുള്ള രാത്രി സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പാന്‍ട്രി കാര്‍ ഉള്ളവയ്ക്ക് കൂടിയ നിരക്ക് ഈടാക്കുക തുടങ്ങിയ കാര്യങ്ങളും റെയില്‍വേ പരിഗണിച്ചേക്കുമെന്നാണ് സൂചന.

English summary
Just like air travellers, railway passengers planning their journey in advance could get cheaper deals, if the recommendations of a fare review committee are approved by the Railway Board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X