വെജിറ്റേറിയന്‍ ഭക്ഷണമെന്നാല്‍ റെയില്‍വേയ്ക്ക് 'നോണ്‍വെജാണ് '
ബാംഗ്ലൂര്‍: വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണവും തിരിച്ചറിയാന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് അറിയില്ലേ. അല്ലെങ്കില്‍ പിന്നെ പച്ചക്കറിയില്‍ എല്ലിന് കഷ്ണങ്ങള്‍ ചേര്‍ത്ത് വിളമ്പുമോ. അല്ല ഈ ഭക്ഷണത്തിനെ വെജിറ്റേറിയന്‍ എന്ന് പറയുമോ നോണ്‍വെജിറ്റേറിയന്‍ എന്ന് പറയുമോ. ബാംഗഌര് സ്വദേസിയായ ഒരു ബിസിനസുകാരന്റെ സംശയമാണിത്. വെറുതെയുള്ള സംശയമൊന്നുമല്ല ട്രെയിനില്‍ നിന്ന് ഭക്ഷണം കഴിയ്ക്കേണ്ടി വന്നതിനെത്തുടര്‍ന്ന് ചോദിയ്ക്കേണ്ടി വന്നതാണ്.
ദില്ലിയില്‍ നിന്ന് ഗുവാഹട്ടിയിലേയ്ക്കുള്ള രാജാധാനി എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് 65 കാരനായ ബിസിനസുകാരന് ദുരനുഭവം ഉണ്ടായത്. ജീവിതത്തില്‍ ഇതുവരെ നോണ്‍വെജ് ഭക്ഷണത്തിന്റെ രുചി അറിയാത്ത അദ്ദേഹം വെജിറ്റേറിയന്‍ ഭക്ഷണമാണ് ആവശ്യപ്പെട്ടത്. എന്തായാവും ബ7ണം ആസ്വദിച്ച് കഴിയ്ക്കുന്നതിനിടെ വെജിറ്റബിള്‍ കറിയില്‍ നിന്നതാ കിട്ടുന്നു എല്ലിന് കഷ്ണങ്ങളും മാംസവും. തുടര്‍ന്ന് യാത്രക്കാരന് കംപാര്‍ട്ട്മെന്റ് മാനേജറിനോട് പരാതിപ്പെട്ടു. എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്നും യാത്രക്കാരന്.

കഴിച്ച കറിയുടെ ബാക്കി ഉള്‍പ്പടെ പാന്‍ട്രി കാര്‍ മാനേജരെ കാട്ടിയെങ്കിലും ആദ്യം അയാളും തനിയ്ക്ക് നേരെ തട്ടിക്കയറുകയായിരുന്നെന്ന് യാത്രക്കാരന് പറയുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ വിവരം അരിയിക്കുകയും ഗവാഹട്ടിയില് എത്തിയപ്പോള്‍ കാര്യങ്ങള്‍ വിശദീകരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പാന്‍ട്രികാര്‍ മാനേജര്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്നും പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications