കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്സവകാലത്ത് 200 അധിക സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി ഒടിക്കാന്‍ റെയില്‍ വേ

Google Oneindia Malayalam News

ദില്ലി: ഉത്സവ സീസണ്‍ പ്രമാണിച്ച് 200 അധിക സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍ വേ ഒരുങ്ങുന്നു. ഒക്ടോബർ 15 മുതൽ 200 പ്രത്യേക ട്രെയിനുകൾ ഒടിക്കാന്‍ റയില്‍ വേ ഒരുങ്ങുന്നുവെന്നാണ് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ വികെ യാദവ് അറിയിച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ സാധാരണ പാസഞ്ചർ ട്രെയിനുകളും മാര്‍ച്ച 22 മുതല്‍ റെയിൽ‌വേ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഉത്സവകാലത്ത് ഇത് യാത്രക്കാര്‍ക്ക് വളരെ അധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നത് കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ നീക്കം.

അതേസമയം, ഡൽഹിയിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 15 പ്രത്യേക രാജധാനി ട്രെയിനുകൾ മെയ് 12 മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ജൂൺ 1 മുതൽ 100 ​​ദൂരയാത്രാ ട്രെയിൻ സർവീസുകൾ ആരംഭിച്ചു. സെപ്റ്റംബർ 12 മുതൽ 80 അധിക ട്രെയിനുകളും റെയിൽവേ ഓടിക്കുന്നുണ്ട്. പടിപടിയായി ട്രെയിനുകള്‍ വര്‍ധിപ്പിക്കുമെന്ന് റെയില്‍ വേ നേരത്തെ വ്യക്തമാക്കിയിരുന്നു.

btrain

സോണുകളുടെ ജനറൽ മാനേജർമാരുമായി ഞങ്ങൾ കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ട്രെയിനുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് പ്രാദേശിക ഭരണകൂടവുമായി സംസാരിക്കാനും കൊറോണ വൈറസിന്റെ അവസ്ഥ അവലോകനം ചെയ്യാനും അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അവര്‍ ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കും, അതിനുശേഷം അവധിക്കാലത്ത് എത്ര ട്രെയിനുകൾ അനുവദിക്കാമെന്നും ഞങ്ങൾ തീരുമാനിക്കുമെന്നും വികെ യാദവ് വ്യക്തമാക്കി.

30 സീറ്റുകള്‍ നേടി തിരികെ വരുമെന്ന് യുഡിഎഫ്; ഭരണത്തുടര്‍ച്ചയെന്ന് സിപിഎം; കായംകുളത്ത് പോര് ശക്തം30 സീറ്റുകള്‍ നേടി തിരികെ വരുമെന്ന് യുഡിഎഫ്; ഭരണത്തുടര്‍ച്ചയെന്ന് സിപിഎം; കായംകുളത്ത് പോര് ശക്തം

English summary
Railways to run 200 more special trains during festive season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X