കാലവർഷം ശക്തി പ്രാപിക്കുന്നു: കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
കാലവർഷം ശക്തിപ്രാപിക്കുന്നതിനിടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഞായറാഴ്ച കനത്ത മഴ ലഭിച്ചിരുന്നു. അതേ സമയം ദില്ലിയിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. അതേസമയം, ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ഞായറാഴ്ച മഴ ലഭിച്ചിരുന്നു. ഇതിനിടെ മിന്നലേറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 68 പേരാണ് മരിച്ചത്. ഇന്ത്യയുടെ തെക്ക് ഭാഗത്തും മഴ കേരളത്തിന്റെ ചില തുടർച്ചയായി മഴപെയ്തുകൊണ്ടിരിക്കുകയാണ്.
ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ജൂൺ മാസത്തിൽ ലഭിക്കുന്ന മൺസൂൺ മഴയുടെ മൂന്നിലൊന്ന് മഴ മാത്രമാണ് കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തിനുള്ളിൽ ശക്തമായ മഴയോ അതിശക്തമായ മഴയോ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിൽ കഴിഞ്ഞ 39 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴ മാത്രമാണ് ജൂൺ മാസത്തിൽ ലഭിച്ചിട്ടുള്ളത്. 408.44 മില്ലിമീറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. സാധാരണ ഗതിയി 643 മിമി മഴയാണ് ലഭിക്കാറുള്ളത്. 36 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടിട്ടുള്ളത്. അതേ സമയം 2013ലാണ് ജൂൺ മാസത്തിൽ ഏറ്റവുമധികം മഴ ലഭിച്ചിട്ടുള്ളത്. 1042. 7 എം എം മഴയാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ ഐഎംഡി വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 6 സിഎം മുതൽ 20 സിഎം വരെ മഴ പ്രതീക്ഷിക്കാം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രാബല്യത്തിലുണ്ട്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ടും പ്രാബല്യത്തിലുണ്ട്. ബുധൻ വ്യാഴം ദിവസങ്ങളിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എന്നീ ജില്ലകളിൽ ബുധനാഴ്ചയും എറണാകുളം, തൃശ്ശൂർ, വയനാട്, ജില്ലകളിൽ തൊട്ടടുത്ത ദിവസവും യെല്ലോ അലർട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലുമുള്ളവർക്കും ഉരുൾ പൊട്ടലുള്ള സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്കും ജാഗ്രതാനിർദേശമുണ്ട്.

കർണ്ണാടകത്തിൽ തീരപ്രദേശങ്ങളിലും മലേനാടു പ്രദേശങ്ങളിലും വരുന്ന ആഴ്ചകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ചിക്കമംഗ്ലൂർ, ഷിമോഗ, കൊഡഗു. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ ഒരാഴ്ചത്തേക്ക് മഴ തുടരുമെന്നാണ് അറിയിപ്പ്. അറബിക്കടലിൽ 3.3 മീറ്റർ വരെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.
Recommended Video

തമിഴ്നാട്ടിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ ലഭിക്കും. തേനി, കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. തമിഴ്നാട്ടിൽ കിഴക്ക് പടിഞ്ഞാറൻ മൺസൂൺ ശക്തമായിട്ടുണ്ട്. ഗുജറാത്തിൽ 24 മുതൽ 48 മണിക്കൂർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെരവൽ, ബുൽസാർ, സൂറത്ത്, ഭാവ്നഗർ, രാജ്കോട്ട്, അമ്റേലി, കേഷോഡ് എന്നിവിടങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആന്ധ്രയിൽ ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ മഴയാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയിൽ രത്നഗിരി, പർഭാനി എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. പശ്ചിമബംഗാളിൽ മേഘാവൃതമായ ആകാശമായിരിക്കുമെന്നാണ് അറിയിപ്പ്.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications