Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് പരീക്ഷണം മാത്രം: ഇന്ത്യയെ കാത്തിരിക്കുന്നത് ഐസിസ് ആക്രമണ പരമ്പരകള്‍!! പിന്നില്‍ ഇന്ത്യക്കാര്‍

ലക്‌നൗ: ഉജ്ജയിന്‍- ഭോപ്പാല്‍ ട്രെയിന്‍ സ്‌ഫോടനം പരീക്ഷണം മാത്രമാണെന്നും ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഐസിസ് പദ്ധതിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച ട്രെയിനില്‍ സ്‌ഫോടനം നടത്തിയ ഭീകരനെ 12 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിന് ശേഷമാണ് യുപി ഭീകരവിരുദ്ധ സേന വധിച്ചത്. ഹാജി കോളനിയിലെ ബാദ്ഷാ ഖാന്‍ എന്നയാളുടെ വീട്ടില്‍ ഒളിച്ചിരുന്ന ഭീകരനാണ് പിടിയിലായത്. മറ്റ് രണ്ട് പേര്‍ക്കൊപ്പം രണ്ട് മാസമായി ഇയാള്‍ ഇവിടെ കഴിഞ്ഞുവരികയാണെന്നും വിദ്യാര്‍ത്ഥികളെന്ന് പരിചയപ്പെടുത്തിയ ഇവര്‍ മറ്റുള്ളവരോട് ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും എടിഎസ് കണ്ടെത്തിയിട്ടുണ്ട്. ഭീകരനെ വധിച്ച വീടിനുള്ളില്‍ ഐസിസ് പതാകയും സ്‌ഫോടക വസ്തു ശേഖരവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

isis

സൈഫുള്ള ഐസിസിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെടുന്ന യുപി എടിഎസ് നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഒരാളെ വധിച്ചത്. ഇതിന് പുറമേ ഉത്തര്‍പ്രദേശ്- മധ്യപ്രദേശ് അതിര്‍ത്തിയില്‍ നിന്ന് ആറ് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഷാഫി അംറാര്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഷാഫിയുടെ സഹോദരന്‍ ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടെ ഡ്രോണ്‍ ആക്രമണത്തില്‍ സിറിയയിലെ റഖയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ഷാഫി യുവാക്കളെ ഐസിസില്‍ ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയും റിക്രൂട്ട്‌മെന്റില്‍ പങ്കാളിയാവുകയും ചെയ്തതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇയാള്‍ 2016ല്‍ സിറിയയില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അബൂബക്കര്‍ ബാഗ്ദാദിയുടെ ഐസിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഭീകരസംഘടന ജുനുദ് അല്‍ ഖലീഫ ഇ ഹിന്ദിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചിട്ടുള്ളത്. കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടക്കുന്നുണ്ട്. അറസ്റ്റിലായവര്‍ സോഷ്യല്‍ മീഡിയ വഴി ഐസിസുമായും ഭീകരരുമായും ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ചാറ്റുകളും പരിശോധിച്ച് വരികയാണ്. എന്നാല്‍ ഇവരില്‍ ആരും തന്നെ ഇന്ത്യ വിട്ടുപോയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+