കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് വേണ്ടി കൈകോര്‍ക്കാന്‍ മറുനാടൻ പാര്‍ട്ടികളും... കലൈഞ്ജര്‍ വിടപറഞ്ഞ ഡിഎംകെ വക 1 കോടി

  • By Desk
Google Oneindia Malayalam News

ചെന്നൈ: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനൊപ്പം രാജ്യം മുഴുവന്‍ കൈകോര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകവും തമിഴ്‌നാടും 10 ഉം അഞ്ചും കോടി രൂപ വീതം ആണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

താരരാജാക്കന്‍മാരെ പോലും ഞെട്ടിച്ച് യൂസഫലി... മഴക്കെടുതിയിൽ താങ്ങായി അഞ്ച് കോടി; കേരളം ഒന്നിക്കുന്നുതാരരാജാക്കന്‍മാരെ പോലും ഞെട്ടിച്ച് യൂസഫലി... മഴക്കെടുതിയിൽ താങ്ങായി അഞ്ച് കോടി; കേരളം ഒന്നിക്കുന്നു

ഷട്ടർ തുറന്നപ്പോൾ വന്നത് 'ജലദേവത'... ബഹളമുണ്ടാക്കിയത് 'ജിഹാദികൾ'!!! ടിജി മോഹൻദാസിനെ വലിച്ചൊട്ടിച്ചുഷട്ടർ തുറന്നപ്പോൾ വന്നത് 'ജലദേവത'... ബഹളമുണ്ടാക്കിയത് 'ജിഹാദികൾ'!!! ടിജി മോഹൻദാസിനെ വലിച്ചൊട്ടിച്ചു

ഇപ്പോഴിതാ, അയല്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളും ഈ ദുരിതം താണ്ടാന്‍ കേരളത്തിന് കൈത്താങ്ങാകുന്നു. തമിഴകത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായ ദ്രാവിഡ മുന്നേറ്റ കഴകം ആണ് സംഭാവന നല്‍കാന്‍ ആദ്യം മുന്നോട്ടെത്തിയിരിക്കുന്നത്.

DMK

ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ സംഭാവനയായി നല്‍കുക. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആണ് അവര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടും ഉണ്ട്.

കേരളത്തിന് പുറത്ത് നിന്ന് വലിയ തോതില്‍ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം എത്തുന്നത്. കര്‍ണാടക സര്‍ക്കാര്‍ പത്ത് കോടിയും തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമ താരം കമല്‍ ഹാസന്‍ 25 ലക്ഷം രൂപയാണ് നല്‍കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കുന്നുണ്ട്. തെന്നിന്ത്യന്‍ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേരളത്തിന് പുറത്ത് നിന്നുള്ള വ്യവസായിയായ ബിആര്‍ ഷെട്ടി രണ്ട് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.

English summary
Rain Havoc in Kerala: DMK to donate 1 Crore Rupees to Chief Minister's Distress Relief Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X