കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്, മരണം 34, അഞ്ച് പേരെ കാണാനില്ല, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നു. 34 പേരാണ് 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചത്. അഞ്ച് പേരെ കാണാതായിട്ടുണ്ടെന്നും, ഇവരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് മുഖ്യമന്ത്രി. വീടുകള്‍ക്ക് നഷ്ടപ്പെട്ടവര്‍ക്ക് 1.9 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കും. ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ വലിയ വിഷമമുണ്ടെന്നും, പരിക്കേറ്റവര്‍ ഏത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും, എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും, കോണ്‍ഗ്രസിന് പുറത്തേക്ക്, ബിജെപിക്ക് കൈകൊടുക്കുംഅമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും, കോണ്‍ഗ്രസിന് പുറത്തേക്ക്, ബിജെപിക്ക് കൈകൊടുക്കും

1

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഉത്തരാഖണ്ഡിലെ ദുരിതത്തില്‍ അനുശോചനം അറിയിച്ചു. സംസ്ഥാനത്തെ ആകെ തകര്‍ത്തിരിക്കുകയാണ് അപ്രവചനീയമായ കാലാവസ്ഥ. രാംഗഡിലെ താല്ല വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നൈനിറ്റാളിലും ആളുകളെ കാണാതായിട്ടുണ്ട്. നൈനിറ്റാള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ടൂറിസ്റ്റ് ഹബ്ബ് കൂടിയായ ഇങ്ങോട്ടുള്ള മൂന്ന് പ്രധാനപ്പെട്ട റോഡുകള്‍ കനത്ത ഉരുള്‍പ്പൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് മാറ്റി ഗതാഗതം പുനസ്ഥാപിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ ഇവിടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ചമോലി ജില്ലയില്‍ ബദ്രിനാഥിലേക്കുള്ള ഹൈവേ തടസപ്പെട്ടിരിക്കുകയാണ്. കനത്ത പഴയെ തുടര്‍ന്ന് ഇവിടെ അവശിഷ്ടങ്ങള്‍ വീണ് മൂടിയിരിക്കുകയാണ്. ഹിമാലയന്‍ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അ ധികൃതര്‍ ചാര്‍ദം തീര്‍ത്ഥാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ തീര്‍ത്തും മോശമാണ്. പൗരി ജില്ലയിലെ സംകലില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ടെന്റില്‍ കുത്തിയൊലിച്ച് വന്ന വെള്ളത്തില്‍ തകര്‍ന്ന് തൊഴിലാളികള്‍ അടക്കം മണ്ണിനടിയിലായി. ഇവരില്‍ പലരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ ഹോട്ടല്‍ നിര്‍മാണ തൊഴിലാളികളായിരുന്നു.

ചാര്‍ദം തീര്‍ത്ഥാടകര്‍ യാത്രക്കായി ഹരിദ്വാറിലും ഋഷികേശിലും എത്തിയിരുന്നു. ഇവരോട് യാത്ര തുടരേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹിമാലയന്‍ ക്ഷേത്രങ്ങളിലേക്കുള്ള വാഹന ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ചന്ദ്രബംഗ പാലം കടക്കാന്‍ വാഹനങ്ങളെ അനുവദിക്കുന്നില്ല. തപോവന്‍, ലക്ഷമണ്‍ ജൂല, മുനി കി റേട്ടി ഭദ്രകാളി എന്നിവിടങ്ങളിലെല്ലാം ബാരിക്കേഡുകള്‍ വെച്ചിട്ടുണ്ട്. ദുരന്ത നിവാരണ സംഘത്തിന്റെ കേന്ദ്രത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. കാലാവസ്ഥാ സാഹചര്യങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. റോഡുകളുടെയും ഹൈവേകളുടെയും സാഹചര്യം അദ്ദേഹം ചോദിച്ച് മനസ്സിലാക്കി.

റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് മുഖ്യമന്ത്രി ധാമിയുമായി ഫോണില്‍ സംസാരിച്ചു. മുന്‍കരുതലുകളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. എല്ലാ സഹായവും അമിത് ഷാ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന മുന്നൂറോളം പേരെയാണ് പ്രളയബാധിത മേഖലയില്‍ നിന്ന് രക്ഷിച്ചത്. പതിനഞ്ച് ടീമിനെയാണ് എന്‍ഡിആര്‍എഫ് ഉത്തരാഖണ്ഡില്‍ എത്തിച്ചത്. കുമയൂണ്‍ മേഖല അതിശക്തമായ മഴയില്‍ ആകെ പ്രതിസന്ധിയിലാണ്. പല വീടുകളും ഇവിടെ നിലംപൊത്തി. അവശിഷ്ടങ്ങളില്‍ ഒരുപാട് പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉദ്ദം സിംഗ് നഗറില്‍ നിന്നാണ് മുന്നൂറോളം പേരെ രക്ഷപ്പെടുത്തിയത്. ഇവിടെ ആറ് ടീമിനെയാണ് വിന്യസിച്ചിരിക്കുന്നത്. ഉത്കര്‍ഷി, ചമോലി എന്നിവിടങ്ങളില്‍ രണ്ട് ടീമും ഡെറാഡൂണ്‍ പിത്തോറഗഡ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ ഓരോ ടീമിനെയും വിന്യസിച്ചിട്ടുണ്ട്.

ഞായറാഴ്ച്ച മുതല്‍ കേദാര്‍നാഥില്‍ മഴ തുടരുന്നുണ്ട്. എന്നാല്‍ മന്ദാകിനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ദേവസ്ഥാനം ബോര്‍ഡ് ഹിമാലയന്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടക്കുന്നുണ്ടെന്നും അറിയിച്ചു. ഗുജറാത്തില്‍ നിന്ന് നൂറ് പേരോളം ഉത്തരാഖണ്ഡിലേക്ക് പോയിട്ടുണ്ട്. ചാര്‍ദം യാത്രയുടെ ഭാഗമായിട്ടാണിത്. ഇതില്‍ ആറ് പേര്‍ ബദ്രിനാഥിലും കേദാര്‍നാഥിലുമായി കുടുങ്ങി കിടക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്ടറുകള്‍ക്ക് മേഖലയില്‍ എത്താനായിട്ടില്ല. ജോഷിമഠത്തിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആളുകള്‍ക്ക് കുടുങ്ങി കിടക്കുന്നുണ്ട്. കേദാര്‍നാഥ്, ബദ്രിനാഥ്, യാത്രകള്‍ക്കായും വരേണ്ടെന്ന് തീര്‍ത്ഥാടകരോട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍

Recommended Video

cmsvideo
പകൽ മാറി നിൽക്കുന്ന മഴ അതിശക്തമായി രാത്രിയോടെ പെയ്യും..അപകട മുന്നറിയിപ്പ്

English summary
rain in uttarakhand: 34 dead after heavy rain, com pushkar dhami announce 4 lakh compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X